തര്‍ജ്ജനി

പകലിരവുകള്‍

പകല്‍,
പുതുമണ്ണില്‍ വെയിലിന്‍ വിത്തെറിഞ്ഞ
സൂര്യന്റെ കളിക്കുഞ്ഞായിരുന്നു.

രാവ്‌,
അനാവരണം ചെയ്യപ്പെടുന്ന പ്രണയികളുടെ
നഗ്നതക്കു മൂടുപടമായ്‌ പകലിന്‍ നിഴല്‍.

നിലാവ്‌,
രാവിനെ പ്രണയിച്ച ചന്ദ്രന്റെ കണ്ണുകളില്‍
നിന്നൊരു തിളക്കം നദിയായൊഴുകിയത്‌.

tharjani online

നിദ്ര,
പൊള്ളിക്കുന്ന പകല്‍ക്കാഴ്ചകളില്‍ നിന്നാ-
ശ്വാസമേകി രാത്രികളില്‍ തഴുകിയെത്തുന്നു.

സ്വപ്നം,
നടക്കാത്ത മോഹങ്ങള്‍ക്കു രൂപമേകി
നിദ്രയില്‍ വിളിക്കാതെത്തുമതിഥി.

നീ,
സൂര്യനെന്‍ പകല്‍ക്കിനാക്കളില്‍ വീണടിയുമ്പോള്‍,
പാതിരാസ്വപ്നത്തിലൊരു ചന്ദ്രനസ്തമിക്കുമ്പോള്‍,
ഒരു കുഞ്ഞു നക്ഷത്രമായി പുനര്‍ജ്ജനിക്കുന്നെന്‍
ഭ്രമാത്മക ദിനചര്യകളിലോര്‍മ്മയായ്‌.

ജോഷി

Submitted by Sunil Krishnan (not verified) on Sat, 2005-07-02 16:00.

Dear Joshi,
Good, imaginative definitions.
Regards,
Sunil Krishnan

Submitted by Mathew (not verified) on Sun, 2005-07-03 04:54.

veery good work..Keep it going joshy.. u have a long way to go..

Submitted by jayesh (not verified) on Sun, 2005-07-03 13:13.

Dear Joshy,

Thanks for writing a nice poem.

Jayesh

Submitted by sps@m (not verified) on Mon, 2005-07-04 11:06.

joshy anna

സ്വപ്നം,
നടക്കാത്ത മോഹങ്ങള്‍ക്കു രൂപമേകി
നിദ്രയില്‍ വിളിക്കാതെത്തുമതിഥി.

these lines are fantastic, u r really gr8!!!

Submitted by Joshy ravi (not verified) on Wed, 2005-07-06 22:20.

Dear Sunilettan, Jayesh, Shibu,Mathew,

Thank you for your reply and encouraging words..

Thank you verymuch Paulettan for selecting pakaliravukal....

Snehathode,

Joshy