തര്‍ജ്ജനി

പാദങ്ങളില്‍ പുരണ്ട മണ്ണ്‌

tharjani online
സ്വപ്നങ്ങള്‍
തേഞ്ഞുതീര്‍ന്ന
പാദങ്ങള്‍,
ചരല്‍ വഴി
ഓര്‍ത്തെടുക്കുന്നു.
കാവില്‍
കൊടിയിറങ്ങിയിട്ടും
തിരിച്ചുപോകാതെ
കാറ്റ്‌,
ആരെയോ കാത്തിരിക്കുന്നു.
മൌനത്തിന്റെ
ഉഷ്ണഗോപുരത്തില്‍
മറവിയുടെ വിശുദ്ധസ്നാനം.
വെയില്‍നദിയില്‍
വലയെറിഞ്ഞപ്പോള്‍ കിട്ടി,
പിടയ്ക്കുന്ന സ്ഫടികജലം.
വളര്‍ച്ച നിലച്ച തെരുവ്‌,
ചരിത്രത്തിന്റെ വേരുകള്‍
പടര്‍ത്തിയപ്പോള്‍ കണ്ടൂ,
സുവര്‍ണ്ണകാലത്തിന്റെ
തലയോട്ടികള്‍...!

പ്രമോദ്‌ ബാലുശ്ശേരി
പാടമ്പത്ത്‌ ഹൌസ്‌
ബാലുശ്ശേരി-പി.ഒ.
കോഴിക്കോട്‌.

Submitted by Sunil Krishnan (not verified) on Sat, 2005-07-02 16:07.

Dear Pramod,
Small and beautiful poem. Keep it up.
Regards,

Sunil Krishnan