തര്‍ജ്ജനി

വാര്‍ത്തകള്‍ - വിദേശിയും സ്വദേശിയും

വാര്‍ത്താമാധ്യമങ്ങളില്‍ വിദേശനിക്ഷേപം 26 ശതമാനമായി ഉയര്‍ത്തുകയും വിദേശപത്രങ്ങളുടെ തനിപ്പകര്‍പ്പുകള്‍ക്ക്‌ ഇന്ത്യയില്‍ പ്രസിദ്ധീകരണാനുമതി നല്‍കുകയും ചെയ്തതിനെ പൊതുവില്‍ നമ്മുടെ പത്രങ്ങളെല്ലാം തന്നെ പ്രതിഷേധത്തോടെയാണ്‌ വരവേറ്റത്‌. പത്രപ്രസിദ്ധീകരണ രംഗത്ത്‌ ഒരു തകര്‍പ്പന്‍ മത്സരം വരാനിരിക്കുന്നതിനെ തടയുന്നതിന്റെ മുന്നോടിയാണ്‌ ഈ പ്രതികരണം. ഇപ്പോഴുള്ളതിന്റെ പത്തിലൊന്ന് വിലയ്ക്ക്‌ വിദേശപത്രങ്ങള്‍ ഇവിടെ ലഭ്യമായിത്തുടങ്ങുമ്പോള്‍ സ്വാഭാവികമായും അതിന്റെ സമ്മര്‍ദ്ദം നേരിടാന്‍ കഴിയില്ലെന്ന പരിഭ്രാന്തിയുണ്ടാവും. ലാഭേച്ഛയില്‍ മാത്രം അഭിരമിക്കുന്ന പത്രലോകത്തിനു നിനച്ചിരിക്കാതെ കിട്ടിയ തലയ്ക്കടിയായിരുന്നു ഈ തീരുമാനം.

26% മാത്രമാണ്‌ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന വിദേശനിക്ഷേപത്തിന്റെ പരിധി. അതിനു പറഞ്ഞ കാരണമോ? നമ്മുടെ പത്ര വ്യവസായ(?)ത്തിന്‌ മത്സരം നേരിടാനുള്ള കഴിവില്ലെന്നതും. നാണക്കേടല്ലേ? സ്വാതന്ത്യവും അതിനുശേഷം പതിറ്റാണ്ടുകളുടെ സംരക്ഷണവും കിട്ടിയിട്ടും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ഉണ്ടായില്ലെന്നു പറഞ്ഞാല്‍ എവിടെയോ കാര്യമായ കുഴപ്പമുണ്ടെന്നല്ലേ അതിനര്‍ത്ഥം. മത്സരിക്കാനും പിടിച്ചു നില്‍ക്കാനുമുള്ള കഴിവില്ലായ്മയല്ല ഇവിടെ പ്രശ്നം. അതിനുള്ള കഴിവൊക്കെ ഇന്ത്യന്‍ പത്രങ്ങള്‍ക്ക്‌ എന്തായാലും ഉണ്ട്‌. പ്രശ്നം ലാഭവിഹിതത്തില്‍ വരുന്ന കുറവിനെക്കുറിച്ചുള്ള വേവലാതിയാണ്‌. പുറത്തു പറയാനൊക്കുമോ? ഇല്ല, അതുകൊണ്ട്‌ രാജ്യതാല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്നൊരു പേടിപ്പിയ്ക്കലുമായി എല്ലാവരും രായ്ക്കുരാമാനം രംഗത്തെത്തി.

ടെലിവിഷനില്‍ വിദേശചാനലുകള്‍ അരങ്ങു തകര്‍ക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറേയായി. ഇന്ന് ഇന്റര്‍നെറ്റിലൂടെ ഏതു വിദേശപത്രവും ആര്‍ക്കും വായിക്കാം. തിരിച്ച്‌ ഇന്ത്യന്‍ പത്രങ്ങള്‍ ഏത്‌ വിദേശിക്കും വായിക്കാം. ഇതൊക്കെ കുറേ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌. ഇതിനൊക്കെ ചുവപ്പു പരവതാനി വിരിച്ചവര്‍ തന്നെയാണിപ്പോള്‍, സ്വന്തം കോര്‍ട്ടിലൊരു ശക്തനായ എതിരാളി വരുമെന്നു കേട്ടപ്പോള്‍ അതിനെതിരെ രംഗത്തു വരുന്നതും. എഡിറ്റോറിയലുകള്‍ പോലും വെട്ടിയൊതുക്കി പരസ്യങ്ങള്‍ക്കായി ലേലം വിളിക്കുന്നവര്‍ വിദേശപത്രങ്ങള്‍ വരുന്നുവെന്നു കേള്‍ക്കുമ്പോള്‍ അലമുറയിടുന്നത്‌ മനസ്സിലാക്കാം. പക്ഷേ സ്വന്തം ഗോള്‍ പോസ്റ്റിനു മുന്നില്‍ മതില്‍ കെട്ടിയല്ലല്ലോ കളി ജയിക്കേണ്ടത്‌.

ചിന്ത.കോം പ്രവര്‍ത്തകര്‍

Submitted by കലേഷ്‌ (not verified) on Sun, 2005-07-03 17:16.

വിദേശപത്രങ്ങള്‍ വരട്ടെ. മത്സരം വരട്ടെ. വായനക്കാരന്‌ കൂടുതല്‍ "ചോയിസുകള്‍" കിട്ടട്ടെ. പത്രങ്ങളുടെ ഗുണമേന്മ ഉയരട്ടെ... സ്വദേശി പത്രങ്ങള്‍ എന്തിനിത്ര പേടിക്കുന്നു?
ഇവിടെ യു.എ.ഈ യില്‍ ദുബൈയില്‍ നിന്ന് മലയാളം പത്രങ്ങളായ ദീപിക, മാധ്യമം, ചന്ദ്രിക എന്നിവ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. മനോരമ ദുബൈ എഡിഷന്‍ തുടങ്ങാന്‍ പോകുന്നു എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. ഈ പത്രങ്ങള്‍ വിദേശ പത്രങ്ങളുടെ വരവിനോട്‌ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ കൌതുകമുണ്ട്‌.

Submitted by Jayakrishnan Kavalam (not verified) on Mon, 2005-07-04 15:09.

videsha pathranhal orikkalum nammude bhaashayeyo, samskaaratheyo kalankappedutthunnilla. kaaranam, namukku swanthamaaya oru atittharayum saamskaarika paarambaryavum undennathu thanne.

praudhamaaya oru bhaashayute pinbalavum, sambannamaaya vaakkukalaal ennennum malayaali manassukalil agnisphulumgangal vithachittullathumaaya nammude bhaashaa maadhyamangalkku ennennum vaayanakkaarundaakum.

oru malayaaliyenkilum ee bhoomiyil jeevichirikkuvolam...

Jayakrishnan Kavalam
www.geocities.com/designerthemostwanted/nishkalankanonline.htm