തര്‍ജ്ജനി

മലയാളം കമ്പ്യൂട്ടറില്‍

മാധ്യമത്തിലെ, ഇന്ഫോമാധ്യമം സെക്ഷനില്‍ വന്ന ലേഖനത്തില്‍ നിന്ന്‍:

സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ Settings വഴി Control Panel ഓപണ്‍ ചെയ്യുക. ഇവിടെ നിന്ന്‌ Regional and language options ഐക്കണ്‍ തുറക്കുക. ഇപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ Regional Options ടാബ്‌ ക്ലിക്ക്‌ ചെയ്യുക. തുടര്‍ന്ന്‌ Languages എന്ന ടാബില്‍ ക്ലിക്ക്‌ ചെയ്‌താല്‍ Supplemental Language Support എന്ന കാറ്റഗറിയിലെത്താം. ഇതില്‍ Install files for complex script and right-to-left Languages (including Thai) എന്നതിന്‌ നേരെയുള്ള ചെക്ക്‌ ബോക്‌സില്‍ ക്ല്ല‍ിക്ക്‌ ചെയ്യുക. അതിന്‌ ശേഷം Apply, OK ബട്ടണുകള്‍ യഥാക്രമം ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ വിന്‍ഡോസ്‌ എക്‌സ്‌.പിയുടെ സി.ഡി, സി.ഡി ഡ്രൈവില്‍ ഇന്‍സെര്‍ട്ട്‌ ചെയ്യാനാവശ്യപ്പെടുന്നു. ഇതുപ്രകാരം നിങ്ങള്‍ ചെയ്യുമ്പോള്‍ ആവശ്യമായ ഫയലുകള്‍ സി.ഡിയില്‍ നിന്ന്‌ ഹാര്‍ഡ്‌ ഡിസ്കിലേക്ക്‌ കോപ്പി
ചെയ്യുന്നതായി കാണാം. ഒരിക്കല്‍കൂടി സ്റ്റാര്‍ട്ടിലെ സെറ്റിംഗ്‌സ്‌ വഴി കണ്‍ട്രോള്‍ പാനലിലെ Regional and language ഓപ്ഷന്‍ തുറന്ന്‌ Languages ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. തുടര്‍ന്ന്‌ Detail ബട്ടണ്‍ തുറന്ന്‌ Add ഓപ്ഷനിലെത്തുക. ഇവിടെ Input language എന്ന ഡ്രോപ്‌ഡൌണ്‍ മെനുവില്‍ ക്ലിക്ക്‌ ചെയ്‌തു Malayalam(India) സെലക്‌ട്‌ ചെയ്‌തു OK ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. വീണ്ടും Apply/OK ബട്ടണുകള്‍ ക്രമപ്രകാരം ക്ലിക്ക്‌ ചെയ്യേണ്ടതുണ്ട്‌. ഇപ്പോള്‍ ടാസ്ക്‌ ബാറില്‍ 'EN' എന്ന്‌ കാണാവുന്നതാണ്‌. English എന്നതിന്റെ ചുരുക്കമാണിത്‌. ഇതില്‍ ക്ലിക്ക്‌ ചെയ്‌താല്‍ 'MY' എന്ന്‌ കാണാന്‍ സാധിക്കും. 'മലയാള'ത്തിന്റെ ചുരുക്ക രൂപമാണിതെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌.

ഇന്ഫോ മാധ്യമത്തിലേയ്ക്കുള്ള ലിങ്ക് : വിന്‍ഡോസ് എക്സ്പിയില്‍ ഇനി മലയാളവും

Submitted by Su (not verified) on Fri, 2005-07-01 14:27.

Mലyaaളththiന്റെ ഗthiകേt.

Submitted by chinthaadmin on Fri, 2005-07-01 21:45.

su,
:-)
കമന്റ് കൊള്ളാം...

Submitted by കലേഷ്‌ (not verified) on Sat, 2005-07-02 12:17.

മാധ്യമത്തിലെ ആ ലേഖനം വായിച്ചിട്ട്‌ ചിരി വന്നു. ഒരു പത്രത്തിലൊക്കെ അടിച്ച്‌ വരാന്‍ പോകുന്ന സംഭവങ്ങള്‍ എഴുതും മുന്‍പ്‌ അതെ കുറിച്ച്‌ നന്നായി "റിസേര്‍ച്ച്‌" ചെയ്തിട്ട്‌ വേണ്ടേ എഴുതാന്‍? എന്തോ ഒരു വല്യ സംഭവമായിട്ടാണ്‌ സംഭവം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌! സിബുവിന്റെ വരമൊഴിയെ കുറിച്ചോ അല്ലേല്‍ സണ്ണിച്ചായന്റെയോ നിഷാദിന്റെയോ രാജിന്റെയോ ഒക്കെ കീമാന്‍ ലേയൌട്ടുകളെകുറിച്ചോ ഒന്നും ഇതെഴുതിയ സുഹൃത്തിന്‌ അറിയില്ല! വിന്‍ഡോസ്‌ XP എന്ന ഒരു O/s മാത്രമേ ലോകത്തുള്ളോ?

Submitted by കെവിൻ (not verified) on Sat, 2005-07-02 15:07.

എന്തു ചെയ്യാം, മലയാളം അറിയുന്നവനു കമ്പ്യൂട്ടർ അറിയില്ല. കമ്പ്യൂട്ടർ അറിയുന്നവനു മലയാളം അറിയില്ല.

Submitted by Benny (not verified) on Sun, 2005-07-31 16:15.

അതു കലക്കി.. കമ്പ്യൂട്ടര്‍ അറിയുന്നവനെ മലയാളം പഠിപ്പിക്കണം. മലയാളം അറിയുന്നവനെ കമ്പ്യൂട്ടറും പഠിപ്പിക്കണം. രണ്ടും നടക്കുന്ന ലക്ഷണമില്ല. ഹൊയ് ഹൊയ്..

Submitted by Su (not verified) on Sun, 2005-07-31 17:11.

എന്താ ബെന്നി അങ്ങനെയൊരു കമന്റ്? വേണംന്നു വെച്ചാ രണ്ടും പറ്റും.