തര്‍ജ്ജനി

നളിനിയുടെ ആത്മകഥ

പുസ്തകവില്‍പ്പനയിലെ റിക്കാര്‍ഡുകള്‍ നളിനിയുടെ "ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ" എന്ന പുസ്തകം തൂത്തെറിയുന്നെന്ന്‌ ഡി.സി.ബുക്ക്സിലെ ശ്രീകുമാര്‍; ആദ്യ പതിപ്പിലെ 2000 കോപ്പികള്‍ വെറും പത്തു ദിവസം കൊണ്ട്‌ വിറ്റഴിഞ്ഞു. മാര്‍ക്സിസ്റ്റ്‌ ചിന്തകന്‍ എം.പി.പരമേശ്വരനും കഥാകൃത്ത്‌ എന്‍.എസ്‌.മാധവനും കയ്യടക്കി വച്ചിരുന്ന റിക്കാര്‍ഡുകളാണ്‌ തകര്‍ന്നത്‌!!

ഡി.സി.ബുക്സിന്റെ വെബ്‌സൈറ്റില്‍ നിന്ന്:
വായ്‌കൊണ്ട്‌ അദ്ധ്വാനിക്കുന്ന അധ്യാപകരെയും ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളെയും പോലെത്തന്നെയാണ്‌ ശരീരംകൊണ്ട്‌ അധ്വാനിക്കുന്ന ലൈംഗികത്തൊഴിലാളിയും. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണു കിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന്‌ ഉത്സവമാക്കുകയാണ്‌ നളിനി ജമീല തന്റെ ആത്മകഥയിലൂടെ. ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചകള്‍ നഷ്‌ടപ്പെട്ട ശരാശരി മനുഷ്യരെ കിടിലംകൊളളിക്കുന്ന പൊളളുന്ന ആത്മകഥ.

ആത്മകഥകള്‍ ഒരുപാട്‌ പ്രസിദ്ധീകരിക്കപ്പെടുന്ന ഇക്കാലത്ത്‌ നളിനിയുടെ ആത്മകഥയ്ക്ക്‌ കൈവരുന്ന പ്രചാരത്തിന്റെ കാരണമെന്താണ്‌? അത്‌ നളിനിയെന്ന ലൈംഗികത്തൊഴിലാളിയുടെ ആത്മകഥയാണെന്നത്‌ മാത്രമാണോ? അല്ലെന്നു തോന്നുന്നു. ഈ പുസ്തകം വായിക്കപ്പെടുന്നത്‌ മലയാളിയുടെ peepong tom syndrome-ന്റെയും ഗോസിപ്പടിയുടെയും കൂടി തെളിവുകളായി കണക്കാക്കാമെന്നാണ്‌ തോന്നുന്നത്‌.

"കേരളത്തിലെ എത്ര സ്ത്രീകളാണ്‌ ഇഷ്ടമില്ലാത്ത പുരുഷനോടൊപ്പം വിവാഹജീവിതം നയിക്കേണ്ടി വരുന്നത്‌? പലപ്പോഴും അപമാനവും പീഡനങ്ങളും കിടപ്പറയിലെ ബലാത്സംഗവും സഹിച്ചാവും വിവാഹത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മിഥ്യാധാരണകള്‍ക്കു മുന്നില്‍ അവര്‍ ജീവിക്കുക"

നളിനി ജമീല എഴുതുന്നു, ഒരു ലൈംഗീകത്തൊഴിലാളിയുടെ ആത്മകഥ.

Fifty-one-year-old Nalini Jameela’s autobiography exposes like never before how deeply politicians and senior officials in the “progressive” state — which tops welfare and literacy charts — are involved in a flourishing sex racket.

It was at the state’s cultural capital of Thrissur that a 25-year-old Nalini was initiated into prostitution.

വാര്‍ത്ത: The Telegraph - Sex worker shatters an ivory tower

Submitted by Sunil (not verified) on Thu, 2005-06-30 14:12.

Yesterday me and Sunil Krishnan, AlHassa was talking about this. Want to read the book.

Submitted by കലേഷ്‌ (not verified) on Thu, 2005-06-30 14:59.

കലികാലം!
കഷ്ടം!
ഷക്കീല പടങ്ങള്‍ വിജയിച്ച പോലെ ഇതും ഒരു ട്രെന്‍ഡ്‌ സെറ്റര്‍ ആകുമോ വായന മുരടിക്കുന്ന മലയാളത്തില്‍?

Submitted by Anonymous (not verified) on Tue, 2005-08-02 17:52.

Yes, I do wish to read this book. If you have it, pls forward a copy to the above email.

Submitted by Benny (not verified) on Thu, 2005-08-04 15:11.

നളിനി ജമീലയുടെ പുസ്തകം ചൂടപ്പം പോലെ വിറ്റുപൊയ്ക്കൊണ്ടിരിക്കുന്നു. എല്ലാ മാധ്യമങ്ങള്‍ക്കും ജമീലയുടെ അഭിമുഖം വേണം. ഈ ലക്കത്തെ ഇന്ത്യാ റ്റുഡെയില്‍ ജമീലയുടെ അഭിമുഖമുണ്ട്. വനിതയ്ക്കു വേണ്ടി ജമീലയുടെ അഭിമുഖം താന്‍ എടുത്തിട്ടുണ്ടെന്ന് ഇന്നലെയാണ് മീരാനമ്പ്യാര്‍ ഫോണ്‍ ചെയ്തത്. ഹൌ! ഈ കോലാഹലങ്ങള്‍ക്കിടയില്‍ വേറിട്ടൊരു ശബ്ദം. (വെബ്‌ലോകം ലിങ്കാണിത്.)

(http://www.weblokam.com/news/feature/0508/04/1050804007_1.htm)