തര്‍ജ്ജനി

കറുപ്പും വെളുപ്പും

"മോളൂട്ടി.. അച്ഛനുറക്കം വരുന്നില്ലല്ലോ...?"
"അച്ഛാ, കണ്ണുകളടച്ച്‌, അനങ്ങാതെ കിടന്നാല്‍ മതി. ഉറക്കം വരും. ok, now close your eyes..."

അയാള്‍ കണ്ണുകള്‍ മുറുക്കെയടച്ചു. ഉറക്കം ഇരുട്ടിലെവിടെയോ ഒളിച്ചിരുന്നു.

"അച്ഛാ.. ഉറങ്ങിയോ?"
"ഇല്ലല്ലോ... ഉറക്കം വരുന്നില്ല മോളൂട്ടീ..."
"എന്നാലേ.. മോളൂട്ടി ഒരു കഥ പറഞ്ഞു തരാം.. ഓകെ?"
"ഉം... ശരി... ഏത്‌ കഥയാ പറയുന്നേ? ആനക്കഥ?"
" അല്ലല്ല.. പൂച്ചക്കഥ പറയാം."
"ശരി" അയാള്‍ ഇരുട്ടിലേയ്ക്ക്‌ കാതോര്‍ത്തു.

"ഒരിടത്തൊരിടത്തേ, ഒരു കാട്ടിന്റെ നടുക്ക്‌, ഒരു പുഴയുണ്ടായിരുന്നു..."
വഴങ്ങാത്ത വാക്കുകള്‍ കൂട്ടിപ്പിടിച്ച്‌ അവള്‍ കഥ പറഞ്ഞു തുടങ്ങി. അയാള്‍ കണ്ണുകളടച്ച്‌ കാതോര്‍ത്തു. നിഷ്കളങ്കമായ സ്നേഹത്തിനെ അമൃത്‌.

"പുഴയുടെ കരയില്‍ ഒരു കറുത്ത പൂച്ചയും ഒരു വെളുത്ത പൂച്ചയും താമസിച്ചിരുന്നു..."

"അച്ഛാ.. ഉറങ്ങിയോ?"
"ഇല്ല, കഥ...?"

"കറുത്ത പൂച്ചയാണെങ്കിലേ.. വെളുവെളാന്ന് വെളുത്തിരുന്നു. വെളുത്ത പൂച്ചയേ കറുകറാന്ന് കറുത്തിരുന്നു. അവര്‌ രണ്ടുപേരും ഭയങ്കര കൂട്ടുകാരായിരുന്നു. ഒരു ദിവസം രാവിലെ കറുത്ത പൂച്ച ഉറക്കം എണീറ്റപ്പോ വെളുത്ത പൂച്ചയെ കണ്ടില്ല.. അപ്പോഴേ കറുത്ത പൂച്ചയ്ക്ക്‌ കരച്ചില്‍ വന്നു... സങ്കടം കൊണ്ട്‌ കറുത്ത പൂച്ച ങ്ങ്യാവൂ ങ്ങ്യാവൂ എന്ന്
കരഞ്ഞു..."

കഥകള്‍ പറഞ്ഞു തളര്‍ന്നും കറുപ്പും വെളുപ്പും കൂട്ടിക്കുഴച്ചും കുഞ്ഞുമിഴികള്‍ പൂട്ടി അവളുറക്കമായി. അയാള്‍ അപ്പോഴും ഉറക്കം വരാതെ, കണ്ണുകള്‍ തുറന്നും അടച്ചും ഇരുട്ടിന്റെ ആഴം അളന്നു കൊണ്ടിരുന്നു.

Submitted by Su (not verified) on Tue, 2005-06-28 20:40.

നന്നായിട്ടുണ്ട് :)

Submitted by chinthaadmin on Wed, 2005-06-29 05:35.

സൂ,
വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരിക, കമന്റുക...

Submitted by വിശ്വപ്രഭ (not verified) on Wed, 2005-06-29 15:55.

വായിക്കേണ്ടിയിരുന്നില്ല.

സങ്കടം വന്നു.

കണ്ണു നിറഞ്ഞു...

മോളുട്ടി അച്ഛനെ ഇവിടെ ഒറ്റക്കിട്ടിട്ട് നാട്ടില്‍ പോയിരിക്കയാണ്...

ഇവിടെ അച്ഛന്‍ അവളെ ഓര്‍ക്കാന്‍ കൂടി വയ്യാതെ മറന്നു തളര്‍ന്നിരിക്കയാണ്.

അച്ഛാ, വരൂ, എന്റെ കൂടെ വന്നു കിടക്കൂ, ഒരു കുഞ്ഞിക്കഥ പറഞ്ഞു തരൂ എന്നെല്ലാം എല്ലാ രാത്രിയും അവള്‍ കൊഞ്ചിക്കേണിട്ടും കേള്‍ക്കാതെ സ്വന്തം മാളത്തില്‍ തന്നെ ഇത്രനാളും പതിഞ്ഞിരുന്ന അച്ഛന്‍ ഇപ്പോള്‍ സ്വയം ദഹിക്കുകയാണ്.

പോരാത്തതിന് ഇന്നു മോളുട്ടിയുടെ പിറന്നാളുമാണ്.

അച്ഛനില്ലാതെ ഒരു തൂശനില മാത്രം ഒഴിവായിക്കിടക്കുന്നു...

അപ്പോഴാണ് ഈ കഥ...

ഇല്ല.

വായിക്കേണ്ടിയിരുന്നില്ല...

സങ്കടം വന്നു..

കണ്ണു നിറഞ്ഞു...കരളു മുറിഞ്ഞു...

ഉള്ളിലൊരിടത്തിരുന്നൊരു കറുത്ത പൂച്ച തേങ്ങി....

Submitted by കലേഷ്‌ (not verified) on Wed, 2005-06-29 16:54.

പ്രിയ പോള്‍,

അസ്സലായിട്ടുണ്ട്‌!

Submitted by chinthaadmin on Wed, 2005-06-29 19:15.

വിശ്വം,
മോളൂട്ടിയ്ക്ക് ഞങ്ങളുടെയെല്ലാം പിറന്നാളാശംസകള്‍!!

സങ്കടമായോ... സാരമില്ല.... അവരെ പെട്ടെന്നിങ്ങ് കൊണ്ടു വന്നാല്‍ മതി. പല്ലപ്പോഴും ഞാനും ജോലിത്തിരക്കുകള്‍ക്കിടയില്‍ കളിക്കാനും കഥപറയാനുമൊന്നും കൂടാറില്ല. ഇനിയേതായാലും അതില്ല...

കലേഷ്,
നന്ദി... പുതിയ പ്രൊഫൈല്‍ ഫോട്ടോ കണ്ടു, കൊള്ളാം...

Submitted by Sunil (not verified) on Wed, 2005-06-29 19:38.

laLitham, sundaram, manOharam!!!
Paul, comments are appearing in blogs4comment.blogspot.com but without a hyperlink to this article. So I have to cut and paste the link everytime. Can you please do something for that? Also when I visit here, I dont know where is this article. All are "nodes",no section names mentioned like "tharjani", "jalakam" etc. Is it because I dont know how to look this article?

Submitted by chinthaadmin on Wed, 2005-06-29 20:29.

sunil,
അത് ശരിയാക്കാം. ഗൂഗിള്‍ ഗ്രൂപ്സില്‍ ലിങ്ക് വരുന്നുണ്ടായിരുന്നു. ഞാന്‍ സാധാരണ ഗ്രൂപ്സിലെ കമന്റുകളാണ്‍ നോക്കുക. ഇവിടെ ജാലകം ബ്ലോഗ് വായിക്കാന്‍ www.chintha.com/jaalakam എന്ന ലിങ്ക് ഉപയോഗിക്കുക.

Submitted by വിശ്വപ്രഭ (not verified) on Wed, 2005-06-29 20:29.

സുനില്‍ പറഞ്ഞത് ശരിയാണ്. തിരക്കിനിടയില്‍ ഓടിവന്നു പരതിനോക്കുന്നവര്‍ക്ക് ഇതൊരു ഖനി പോലെയാണ്. എല്ലായിടത്തും കുഴിച്ചുനോക്കിയാലേ എല്ലാ വൈരവും പളുങ്കും പവിഴവും കിട്ടൂ.

തിരിച്ചുപോവുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്, എന്തൊക്കെയോ അവിടവിടെ കണ്ണറിയാതെ മൂടിക്കിടക്കുന്നുണ്ടാവാം എന്ന്‌. ചെറിയൊരു നഷ്ടബോധം, ഇത്തിരി കുറ്റബോധം. പിന്നെ ഇനിയും വരാമെന്നു മനസ്സിന്‍റെ മന്ത്രണം.ചിലപ്പോള്‍ ആശിച്ചുപോകും: രത്നങ്ങളൊക്കെ ചെത്തിവെടുപ്പാക്കി അടക്കിയൊതുക്കി അലമാരകളില്‍ വെച്ചിരിക്കുന്ന ആഭരണക്കടകള്‍ പോലെയായിരുന്നാലോ ഇവിടമെന്ന്‌. എങ്കില്‍ എളുപ്പമായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റില്‍ ചാടിക്കയറി പലവ്യഞ്ജനം വാങ്ങിയിറങ്ങുന്ന ശീലക്കാരായ നമ്മുടെ ദുര്യോഗം!പിന്നൊന്നും തോന്നാറുണ്ട്: കമന്‍റുകള്‍ ക്രമപ്രകാരം ആദ്യത്തേത് മേലെ,പിന്നത്തേത് അതിനു കീഴെ എന്നാക്കിക്കൂടേ എന്ന്. ബോധധാരക്കതെളുപ്പമാവും.

പിന്നൊന്നുകൂടി: സം‍വാദം അകത്തെവിടെയോ ഒളിഞ്ഞിരിക്കുകയാണ്. അങ്ങനെ ഒന്നുണ്ടെന്ന് വളരെകുറച്ചുപേര്‍ക്കേ അറിയൂ എന്നു തോന്നുന്നു. എത്ര ഉന്നതമായ ചര്‍ച്ചകളാണ് അവിടെ നടക്കുന്നത്! പക്ഷേ പരസ്യം പോര!

ഇനിയുമൊന്ന്: ഒരു പുറത്ത് രണ്ടു എന്‍‍ട്രി എന്നതു മാറ്റി കൂടുതലാക്കിക്കൂടേ? കുറച്ചു പേജുകളില്‍ കൂടുതല്‍ കാര്യം എന്നായാല്‍ വായനക്കാര്‍ക്ക് മൌസ് ക്ലിക്കുകള്‍ ലാഭിക്കാം. പലയിടത്തും മൌസ് ക്ലിക്കുകള്‍ക്ക് ഭയങ്കര വിലയാണ്.ഒടുവിലൊന്നും: കമന്‍റുകള്‍ക്കിടയിലെ linefeeds ആരൊക്കെയോ വിഴുങ്ങുന്നു. preview ചെയ്തു നോക്കുമ്പോള്‍ എല്ലാം കൂടി ഒരൊറ്റ ഖണ്ഡികയായി കാണും. പിന്നെ ബലമായി < b r > എന്നു ചേര്‍ക്കേണ്ടി വരും.

സമയം പോവും. ചിന്തയും മുറിയും.പരാതികളുടെ ഒരു ഭാണ്ഡം അല്ലേ?

Submitted by അനില്‍ (not verified) on Thu, 2005-06-30 03:20.

എത്രയോ നാളായി ഇവിടെ വരാന് കഴിഞ്ഞിട്ട്. വന്നപ്പോഴൊക്കെ സംവാദം വായിച്ചുപോവും. എന്നും കരുതും കമന്റാമെന്ന്‍. ബ്ലോഗറിലെമാതിരി എളുപ്പത്തില്‍ അത് ചെയ്യാന്‍ പറ്റുന്നില എന്ന തോന്നലും മടിയും.

ഏറെ ഇഷ്ടമായി.
ഓഫീസില്‍ ഇരുന്നുവായിച്ചപ്പോള്‍ ഇത് സി.പി.എമ്മിന്റെ യാണോന്നാണൊരു സഖാവ് ചോദിച്ചത്.

Submitted by chinthaadmin on Thu, 2005-06-30 06:43.

അനില്‍,
നന്ദി, കമന്റിനും സംവാദത്തില്‍ പങ്കു ചേരാന്‍ തുടങ്ങുന്നതിനും. കൂടുതല്‍ പേര്‍ വന്നാലേ സംവാദമൊന്നു ചൂടു പിടിക്കൂ...

വിശ്വം,
feedback വളരെ നന്നായി. ശരിക്കും അത്രയും വലിയൊരു പ്രശ്നമുണ്ടോ? പഴയ സൈറ്റ്‌ ഡിസൈന്‍ ആയിരുന്നപ്പോള്‍ ഈ പരാതി കുറച്ചധികം പേര്‍ പറഞ്ഞിരുന്നു. അതു കൊണ്ടാണ്‌ പുതിയ ഡിസൈന്‍ ചെയ്തപ്പോള്‍ എല്ലാം വളരെ simple ആക്കിയത്‌. പുതിയ index പേജ്‌ ശ്രദ്ധിച്ചിരുന്നോ? അതു മതിയാവുമെന്നാണ്‌ രജനീഷും ഞാനുമൊക്കെ കരുതിയത്‌. സംവാദത്തിന്‌ കൂടുതല്‍ പരസ്യം കൊടുക്കാന്‍ എന്തെങ്കിലും idea തോന്നുന്നെങ്കില്‍ പറയുക.

കമന്റുകളുടെ ഓര്‍ഡര്‍ മാറ്റിയിട്ടുണ്ട്‌. line break പ്രശനവും ശരിയാക്കിയിട്ടുണ്ട്‌. അത്‌ ശരിയാക്കാന്‍ ഇത്രയും നാള്‍ വൈകിയതിന്‌ ക്ഷമ ചോദിക്കുന്നു. എന്റെ മടിയും പിന്നെ അധികമാരും ഇവിടെ കന്റടിക്കാത്തതും കൊണ്ടാണ്‌ ഇതുവരെ ഒന്നും ചെയ്യാതിരുന്നുന്നത്‌. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്‌.. ചുമ്മാതല്ല ആരും കമന്റാന്‍ വരാതിരുന്നത്‌. ഇതൊക്കെ ഒന്നു പറഞ്ഞാലല്ലേ അറിയൂ...

Submitted by Sunil (not verified) on Thu, 2005-06-30 14:01.

Can you connect the samvadam also to blogs4comments google group and blog? At the end it is also comments. Nowadays people in the blog are using the comments facility for chatting or samvaadam! (My translation chatting=samvadam, may not be exact, but..)

Submitted by വിശ്വപ്രഭ (not verified) on Thu, 2005-06-30 14:15.

പോള്‍,
ഇത്രയും ചെയ്തതിനു തന്നെ നന്ദി.
കൂടാതെ,
1. സുനില്‍ പറയുന്നതു പോലെ സം‍വാദം blog4comments-ലേക്കു ഘടിപ്പിക്കാന്‍ പറ്റിയാല്‍ ഉപകാരം.

2. Bandwidth പ്രശ്നമാണെങ്കില്‍ ഇങ്ങനെയെങ്കിലും ചെയ്യാമോ?

രണ്ടിനു പകരം ഒന്നു മതി. പക്ഷേ കമന്റുകള്‍ ഒപ്പം തന്നെ വന്നോട്ടെ. കമന്റുകള്‍ വായിക്കാന്‍ വേണ്ടി മാത്രം രണ്ടാമതൊന്നു ക്ലിക്കു ചെയ്യാന്‍ വായനക്കാരെ മെനക്കെടുത്താതിരിക്കാം.
(മിക്ക വായനക്കാരും മടിയന്മാരോ തിരക്കുകാരോ ആണ്).

വെറുതെ മോഹിക്കുന്നുവെന്നേ ഉള്ളൂ...

Submitted by കലേഷ്‌ (not verified) on Thu, 2005-06-30 15:21.

ചിന്ത.കോമുമായി മലയാളത്തെ സ്നേഹിക്കുന്നവരെല്ലാം കൂടുതല്‍ "active" ആയി സഹകരിക്കണം. എഴുതാന്‍ കഴിയുന്നവര്‍ ലേഖനങ്ങള്‍ എഴുതിയും, പാചകക്കുറിപ്പുകള്‍ എഴുതിയും, സംവാദങ്ങളില്‍ പങ്കെടുത്തും ഒക്കെ സഹകരിക്കണം. ശ്രീ.പോളിന്റെ "വിഷന്‍" ഇത്‌ നമ്മുടെ ഭാഷയിലെ ഏറ്റവും നല്ല "കമ്യൂണിറ്റി സൈറ്റ്‌" ആക്കണം എന്നാണ്‌. പുള്ളിക്കാരനെ കൊണ്ട്‌ ഒറ്റയ്ക്ക്‌ മാത്രം കഴിയില്ല അത്‌!പരിമിതികളില്‍ നിന്നുകൊണ്ട്‌ പുള്ളി ഇത്രയൊക്കെ തന്നെ ചെയ്യുന്നത്‌ മഹത്തരമാണ്‌.

Submitted by chinthaadmin on Fri, 2005-07-01 11:22.

kalesh,
thanks for posting... hopefully more people will contribute articles to chintha.com

viswam, anil,
i started working on this... the plan is to send one mail to blog4comments every day with the summary of all the posts in the forum.