തര്‍ജ്ജനി

ദല, ദുബായ്‌

ദുബായിയില്‍ ഇരുപതോളം കഥാകൃത്തുക്കളെയും കവികളെയും ഞാന്‍ പരിചയപ്പെട്ടു. എനിക്ക്‌ പരിചയപ്പെടുവാന്‍ കഴിയാതെ പോയ ഒട്ടേറെ എഴുത്തുകാര്‍ വേറെയുമുണ്ട്‌. അവരില്‍ ചിലരെങ്കലും നോവലുമെഴുതുന്നുണ്ട്‌. മറ്റെല്ലായിടങ്ങളിലുമെന്നപോലെ ദുബായിയിലും എഴുത്തുകാര്‍ക്കും ഗ്രൂപ്പുകളുണ്ട്‌. മലയാളികളുടെ പൊതുധാരാ ജീവിതത്തില്‍ നിന്നു അകന്നുനിന്നു ധൈഷണികമായ കാര്യങ്ങളെക്കുറിച്ച്‌ മാത്രം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കുറച്ചുപേരേയും അവിടെ കാണാന്‍ കഴിഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ മലയാള പ്രസിദ്ധീകരണങ്ങളുമുണ്ട്‌. ദുബായിയിലെ മലയാളി സാഹിത്യത്തിന്റെ ഊര്‍ജ്ജത്തേയാണ്‌ അതെല്ലാം സൂചിപ്പിക്കുന്നത്‌.

സ്വന്തം പൈതൃകങ്ങളെ മറക്കാതേയുള്ള ഒരു വികസനമാണ്‌ ദുബായിയില്‍ നടക്കുന്നത്‌. ഒരു ആഗോളനഗരമായി ദുബായിയെ വികസിപ്പിക്കുന്നതില്‍ മലയാളികള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. അദ്ധ്വാനത്തിലൂടെയും അറിവിലൂടെയും ദുബായിലെ മലയാളികള്‍ ആ നാട്ടിന്റെ വേര്‍പെടുത്താന്‍ കഴിയാത്ത ഒരു ഭാഗമായി മാറുകയാണ്‌. എന്നാല്‍ അവരെ ജീവിപ്പിക്കുന്നത്‌ ഉത്കടമായ ഗൃഹാതുരത്വവും എന്നെങ്കിലും നാട്ടിലേക്ക്‌ തിരിച്ചുപോകുവാനുള്ള മോഹവുമാണ്‌. ഈ മലയാളികളിലാണ്‌ മലയാള സാഹിത്യത്തിന്റെ ഭാവി നാം കാണുന്നത്‌. അവരുടെ ഇടയില്‍ എം ടിയെ പോലെ വലിയ ഒരു എഴുത്തുകാരന്‍ മറഞ്ഞിരിപ്പുണ്ട്‌. നമ്മെ അമ്പരപ്പിച്ചുകൊണ്ട്‌ ഒരു ദിവസം ആ എഴുത്തുകാരന്‍ പുറത്തു വരാതിരിക്കില്ല.

എം. മുകുന്ദന്‍ - സാഹിത്യം ദുബായില്‍, ദേശാഭിമാനി വാരിക

Submitted by കലേഷ്‌ (not verified) on Sat, 2005-06-25 12:14.

ദേശാഭിമാനിയിലെ ലേഖനം വായിച്ചു.
ശ്രീ മുകുന്ദന്‍ അതില്‍ ഒത്തിരി "അതിഭാവുകത്വം" കലര്‍ത്തിയിട്ടുണ്ട്‌!
അത്ര വേണ്ടായിരുന്നു!
"ദല" കമ്യൂണിസ്റ്റുകാരുടെ സംഘടനയാണ്‌.
അതു പോലെ ഒരുപാട്‌ സംഘടനകള്‍ യു.എ.ഈയില്‍ ഉടനീളം ഉണ്ട്‌
ശ്രീ മുകുന്ദന്‍ കാണാതെ പോയ ഒരുപാട്‌ കാര്യങ്ങള്‍ ഉണ്ട്‌
അദ്ദേഹം ഇനിയും വരുമെന്നും അതൊക്കെ കാണുമെന്നും കരുതുന്നു!

Submitted by ibru (not verified) on Sat, 2005-06-25 12:30.

Dear paul,...
i am a new blogger..I posted some stuff recently on my blog..
Kindly visit and comment on it..
http://ibru.blogspot.com
Thank You..

Submitted by chinthaadmin on Sat, 2005-06-25 12:48.

കലേഷ്,
മുകുന്ദന്‍ കാണാത്തതതും എഴുതാത്തതും ഒക്കെ ഇനി ബ്ലോഗുകളിലൂടെ പുറം ലോകം അറിയട്ടെ.. കലേഷിന്റെ ബ്ലോഗില്‍ കൂടുതല്‍ ഗള്ഫ് വിശേഷങ്ങളും ഇബ്രുവിനെപ്പോലുള്ള പുതിയ ആള്ക്കാരും എഴുതുമെന്നു പ്രതീക്ഷിക്കുന്നു.
ഇബ്രു,
താങ്കളുടെ ബ്ലോഗ് വായിച്ചിരുന്നു. ഇനിയും ഗള്ഫ് വിശേഷങ്ങള്‍ വായിക്കാന്‍ വരാം.

Submitted by Sunil (not verified) on Sat, 2005-06-25 17:36.

deepasthambham mahaaScharyam!
enikkum kiTTaNam paNam!
-S-