![]() |
|||||
റിയാസ്. കെVisit Home Page ... |
കവിത
അതിരാവിലെ മുതല്‍
കാത്തിരുന്നതാണു്,
മിനുക്കിയെടുക്കാന്‍ ഷൂവിനായി.
ധൃതിയില്‍ ഒരു ക്ലീന്‍ ഷേവ്കാരന്‍
വന്നു,
പൊടി പുരണ്ട ഷൂ അഴിച്ചു തന്നു,
ധൃതിയാണു്, പോകുവാനുണ്ടു്.
മിനുക്കിത്തുടങ്ങിയതാണു്,
അറിയാതെ അടിവശം
നോക്കിയതാണു്,
പാടുകള്‍ നിരവധി;
നിണമണിഞ്ഞ കാല്പാടുകള്‍;
മണലാരണ്യത്തിന്റെയായ്
ചരിത്രഗാഥകള്‍;
ചരിത്രം തകര്‍ത്ത കാടന്‍
കശാപ്പുകളുടെ പിന്നാമ്പുറങ്ങള്‍;
മനുഷ്യ-മക്കളുടെ
വിലാപങ്ങള്‍;
മുഖത്തു് വലിച്ചെറിയാന്‍ തോന്നിയതാണു്;
എങ്കിലും
നാലണ കിട്ടുമല്ലോ!
മുകള്‍ഭാഗം മാത്രം
മിനുക്കിക്കൊടുത്തു
തിരക്കിട്ടു് അയാള്‍
പോയിരുന്നു.