തര്‍ജ്ജനി

ഹേനാ രാഹുല്‍

തപാല്‍ വിലാസം: 557, Hesseman Street, PO.Box. 1524, Holly Hill, SC.29059 USA.
ഫോണ്‍:001-803-348-3991
ബ്ലോഗ്: www.henarahul.blogspot.com
ഇ മെയില്‍ : henarahul@gmail.com

Visit Home Page ...

കവിത

നഖം

നഖം വളര്‍ത്തല്‍ എന്റെ സ്വപ്നമായിരുന്നു.

അടുക്കളയില്‍ തേഞ്ഞും
ഭംഗി ചോര്‍ന്നുപോയതുമായ നഖം ഉയര്‍ത്തി,
പെണ്ണുങ്ങള്‍ പരാതിപറയുമ്പോഴും
നെയില്‍ പോളീഷില്‍ കൈ മുക്കുമ്പോഴും,
ഞാനോര്‍ത്തതു് നീണ്ടു വളരുന്ന
എന്റെ നഖങ്ങളെക്കുറിച്ചാണു്.

അതൊരു ആയുധവും
സ്നേഹോപകരണവുമാണു്.
അതുണ്ടാക്കുന്ന മുറിവുകള്‍
പല തരത്തില്‍ വേദനിപ്പിക്കുന്നവ.
സ്വന്തം പുരുഷന്റെ മേല്‍ അതെഴുതുന്നു
ലഹരിദായക ചിത്രങ്ങള്‍.
വെറും പുരുഷന്റെ മേലതു്
ആഴ്ന്നിറങ്ങുന്ന.........?

നഖം വളര്‍ത്തല്‍ എന്റെ സ്വപ്നമായിരുന്നു.

കൂര്‍ത്തു് ഭംഗിയില്‍ വളരുന്ന നഖം കയ്യിലെടുത്തു്
അമ്മ പറഞ്ഞു:
“നീയൊരു പെണ്‍കുട്ടിയല്ലെ,നമുക്കിതു് വേണ്ട“.

അമ്മ

അമ്മയുടെ കണ്ണില്‍ നിന്നാണു്
ആദ്യത്തെ കടല്‍ അറിഞ്ഞതു്.

ഉപ്പിന്റെ പ്രഭവമറിഞ്ഞതു്,
യാത്രയുടെ സ്വാതന്ത്ര്യമറിഞ്ഞതു്,
തിരിച്ചടിയുമെന്നും അറിഞ്ഞതു്.

ഒടുവില്‍,
തിരകളില്‍ നിന്നും അസ്തമനസൂര്യനെ കൈകുമ്പിള്‍
നിറച്ചെടുത്തു്
ഉയര്‍ത്തുമ്പോള്‍
ചോര്‍ന്നു പോകുന്നതു്
എന്താണെന്നറിഞ്ഞതു്.

Subscribe Tharjani |
Submitted by K.G.Suraj (not verified) on Thu, 2009-04-23 18:18.

നന്നായി....
ഉള്ളു കുടഞ്ഞെറിയുന്ന കവിത..

Submitted by Tom Mathews (not verified) on Fri, 2009-04-24 17:33.

Dear Editor:
It was a pleasant experience to read Hena's
poems in your columns. It is rare to peruse
Malayalees' literary works hailing from abroad .
That is not the only reason behind my writing.
Hena's poems reflect natural beauty, ease, delicacy
and honesty.
I wish to congratulate her and welcome her to the
inner sanctum of Malayalam writing in the U.S.A.
Truly,
Tom Mathews
New Jersey

Submitted by Sapna Anu B. George (not verified) on Wed, 2009-04-29 12:05.

സുന്ദരമായ കവിത