തര്‍ജ്ജനി

ദീപു ദമോദരന്‍

Visit Home Page ...

കവിത

സുഹൃത്തിനു്..

ഹൃദയം എന്നെ ചതിച്ചെന്നു
ഞാന്‍ വിശ്വസിക്കുന്നില്ല..

പക്ഷെ ഭൂതവും വര്‍ത്തമാനവും
എനിക്ക് ഉറക്കം തരുന്നില്ല..

ഉരുള്‍ പൊട്ടലില്‍ കടപുഴകിയെറിയപ്പെടുന്ന,
പാഴ്‌ചെടികളെപ്പോലെ
എപ്പോഴോ നമ്മള്‍ കണ്ടുമുട്ടി..

അല്പനേരം ഒരുമിച്ചിരുന്നു..

എന്തുകൊണ്ടി വൈകിയെന്നു,
നീ ചോദിച്ചു....

എനിക്കു അപ്പോള്‍ ഉത്തരമില്ലായിരുന്നു,
ഇപ്പോഴും...........

ഞാന്‍ അന്നനുഭവിച്ച ഏകാന്തത,
ഹൃദയത്തിലെ ശൂന്യത,
നീയായിരുന്നു....

നമ്മള്‍ രണ്ടു അവാന്തര പാതയിലൂടെ
നടന്നിരുന്നു, പരസ്പരം കാണാതെ.
കണ്ടെങ്കിലും അറിയാത്ത ഭാവത്തില്‍
കാലത്തിന്റെ കൈവഴികളൊന്നുംതന്നെ
നമ്മുടെ മാര്‍ഗ്ഗം ഭേദിച്ചില്ല...

ഇത്രയും മനസിലാക്കാനായ്
നമ്മള്‍ കണ്ടു മുട്ടി;
വീണ്ടും ഒരു യാത്ര ചോദിക്കുവാന്‍ വേണ്ടി...

Subscribe Tharjani |