![]() |
|||||
സജിത മഠത്തില്എം. സജിത, 610, III ബ്ലോക്ക്, ഇ.എം.എസ്.നഗര്‍,പാടൂര്‍, വഞ്ചിയൂര്‍, തിരുവനന്തപുരം 35 ഇമെയില്‍:sajitha.madathil@gmail.com |

കഥ്പുത്‌ലി
രാജസ്ഥാനിലെ പാവക്കൂത്താണു് കഥ്പുത്‌ലി. അലംകൃതമായ വര്‍ണ്ണപ്പകിട്ടാര്‍ന്ന മരപ്പാവകള്‍ വിരലില്‍ കെട്ടിയ ചരടു് ചലിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നു. പലതരം മരപ്പാവകള്‍ നിരത്തി രജപുത് വീരന്മാരുടെ സാഹസികകഥകള്‍ പറഞ്ഞു് വിനോദിപ്പിക്കുകയാണു് കലാകാരന്മാര്‍ ചെയ്യുന്നതു്. ഉദയ്‌പൂരിലെ ലോകു് കലാമണ്ഡലില്‍ നിന്നുമുള്ള ദൃശ്യം.

സ്നാനഘട്ടത്തിലെ പെണ്ണു്
മേവാര്‍ രാജവംശത്തിന്റെ ആരൂഢമായിരുന്നു ഉദയ്‌പൂര്‍. തടാകങ്ങളുടെ നഗരമെന്നും കിഴക്കിന്റെ വെനീസ് എന്നും അത് അറിയപ്പെടുന്നു. ഇന്നും ഉദയ്‌പൂര്‍വാസികളുടെ നിത്യജീവിതത്തില്‍ തടാകങ്ങള്‍ക്കു് ഒരു സ്ഥാനമുണ്ടു്. കാലത്തിന്റെ കുത്തൊഴുക്കില്‍ പലതും മാറിയെങ്കിലും മാറാതെ നില്ക്കുന്ന ഒന്നു്. ഉദയ്‌പൂരില്‍ നിന്നുമുള്ള ഒരു സാധാരണകാഴ്ച.

അവള്‍ സ്വന്തം ജീവിതം വരയ്ക്കുകയാണു്
വെസ്റ്റ് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദയ്‌പൂരിലെ കലാഗ്രാമത്തിലാണു് അവളെ ഞാന്‍ കണ്ടുമുട്ടിയതു്. അവള്‍ ഗ്രാമത്തില്‍ നിന്നും വന്നവളാണു്. ഗ്രാമത്തിലെ മറ്റു സ്ത്രീകളെപ്പോലെ അവളും പാരമ്പര്യത്തിന്റെ ഭാഗമായി വീടു് അലങ്കരിക്കാന്‍ കോലങ്ങള്‍ വരയാറുണ്ടു്. ഇപ്പോള്‍ അവള്‍ വരയ്ക്കുന്നതു് ഉപജീവനത്തിനാണു്. കലാഗ്രാമത്തില്‍ നിന്നും അവള്‍ക്കു് ഒരു വരുമാനം ലഭിക്കുന്നു. വിനോദസഞ്ചാരികളില്‍ നിന്നും അവള്‍ക്കു കാശു കിട്ടുന്നുണ്ടത്രെ.

പ്രേക്ഷകരെ കാത്തിരിക്കുന്ന കഥക്‍ നര്‍ത്തകി
രജപുത് ശില്പകലയുടെ മികച്ച മാതൃകയായ ജയ്‌പൂരിലെ അംബര്‍ കൊട്ടാരത്തില്‍ നിന്നുമാണു് ഈ ദൃശ്യം. ക്സാസ്സിക്കല്‍-ഫോക്‍കലാരൂപങ്ങള്‍ വിനോദസഞ്ചാരവികസനത്തിനുള്ള മരുന്നാണു് ഇവിടെയും. ഈ കലാരൂപങ്ങളും കലാകാരന്മാരും വാസ്തവത്തില്‍ സര്‍ക്കാര്‍ നയത്തിന്റെ ഇരയാവുകയാണു്. ശരിയായ പരിശീലനം നേടിയിട്ടില്ലാത്ത നര്‍ത്തകിയാണു് ചിത്രത്തിലുള്ളതു്. പക്ഷെ അവള്‍ വിനോദസഞ്ചാരികള്‍ക്കുവേണ്ടി നൃത്തം അവതരിപ്പിക്കും. കാഴ്ചക്കാര്‍ എത്തിയോ എന്നു് അവള്‍ നോക്കുകയാണു്.
Great Pictures...like to see more
Rajasthanile pala nalla kazhchkalum ithil kaanaanilla. Athu kondu thanne ithine "Rajasthanile Apoornamaya Kazhchakal" ennu mathrame vilikkan pattu.
Eethalayalum puthiya reethiyilulla yatra vivaranam nannayi. Ithinalppam neelam koodanamaayirunnu.
Regards,
Velayudhan.P
കലകലക്കന്‍ പടങ്ങള്‍ !
വെളുത്ത മണലിനും കറുത്ത ശരീരങ്ങള്‍ക്കും ഭംഗി കൂട്ടാന്‍ അറിബ്ബണുകള്‍ പോലെ അവരുടെ വസ്ത്രങ്ങള്‍.....
സന്തോഷം, സജിതേ !
നിറങ്ങളിൽ ആറാടി ജീവിയ്ക്കുന്നവർ.