തര്‍ജ്ജനി

കെ.പി. ഗിരിജ

ഇമെയില്‍: girija@chintha.com

Visit Home Page ...

കവിത

*കുടുങ്ങിപ്പോയവര്‍ക്കായി

കലാപകാലങ്ങള്‍ക്കു ശേഷം
ഞങ്ങളെ ആര്‍ക്കും വീണ്ടെടുക്കാനായില്ല.

എഴുപതുകളുടെ സ്വാദുകള്‍
ഹൃദ്യവും ത്രസിപ്പിക്കുന്നതുമായിരുന്നു.
അതിന്റെ ഉച്ഛിഷ്ടങ്ങളില്‍നിന്നും
ഞങ്ങള്‍ക്കു മുഖമുയര്‍ത്താനായില്ല

വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ
രുചികളുടെ ലോകത്തിലേക്കിറങ്ങാന്‍
കഴിയാത്തവിധം ഞങ്ങള്‍ അടിമപ്പെട്ടിരുന്നു.
ബുദ്ധിയുടെ സഹയാത്രികരല്ലോ
മദ്യവും പുകയും വിശ്വാസവും.

അങ്ങിനെ, ഞങ്ങളില്‍ കുറച്ചു പേര്‍
അത്മഹത്യകളാല്‍ വിശുദ്ധരായി.
ചിലര്‍ പൊതുജന സേവകരായി.
ഇനിയും ചിലര്‍ അക്കാദമി, ആര്‍ട്ഗാലറി
പട്ടങ്ങള്‍ തറ്റുടുത്തു.
മറ്റുപേര്‍ അക്കാദമിക ലോകങ്ങളുടെ
മാസ്മരികതയിലേക്കു ഊളിയിട്ടു.
വേറെ ചിലര്‍
ഈങ്ക്വിലാബുകളില്‍ മുത്തമിട്ടു.
ഇതൊന്നുമാകാന്‍ കഴിയാത്തവര്‍
ഭ്രാന്തിന്റെ പൊയ്ക്കാലിലേറി.

അതെന്തായാലും ഞങ്ങളെന്നേക്കും
എഴുപതുകളില്‍ തറഞ്ഞുനിന്ന
ബോണ്‍സായ്‌ മരങ്ങളായിരുന്നു.

------------------
*1970 കള്‍

Subscribe Tharjani |
Submitted by prampd (not verified) on Tue, 2008-08-05 20:38.

nalla kavitha

Submitted by Mahesh (not verified) on Sat, 2008-10-04 14:29.

Very impressive

Submitted by B.Rajan (not verified) on Tue, 2008-10-07 08:02.

സത്യത്തിന്റെ കവിത
.................................
സത്യം.."അമ്മയറിയാന്‍" പോലെ സത്യം..
എഴുപതുകളിലെ കാളരാത്രികളില്‍ പോലീസുകരങ്ങളില്‍ എത്താതെവന്നതുകൊണ്ടും എഴുപതുകളുടെ അവസാനം ഗള്‍ഫില്‍ എത്തിയതുകൊണ്ടും ജീവിച്ചുപോകുന്ന ഞാന്‍ എന്തു പറയാന്‍.

Submitted by Tom Mathews (not verified) on Thu, 2008-10-09 16:32.

Dear Paul:
Read K.P.Girija's poem. If a drop of morning dew can hold
the whole universe in its grasp, Girija's poem can undoubtedly
reflect the sufferings of human beings through centuries,
not just the seventees.
My heart-felt congratulations!!!. You have pronounced your
poetic skills amply.

Tom Mathews,
New Jersey
October 9, '08