തര്‍ജ്ജനി

അസ്മോ പുത്തന്‍‌ചിറ

ഫോണ്‍: 00971 50 6167890
e-mail:asmoputhenchira@yahoo.com

Visit Home Page ...

കവിത

നാളെ....

നമുക്കു വേണ്ടതൈശ്വര്യം
നാടുനീളെ പരന്ന്
പന്തലിച്ച് നന്മയുടെ
വിത്തുകള്‍ പരത്തി
ജന്മം തപസ്സോളം നീട്ടി
ചര്യകള്‍ മൃതിയോളമൊതുക്കി
കാത്തിരിക്കുക

കണ്ണുതുറന്ന്
കണ്ടെന്നു നടിച്ച്
കാണാതിരിക്കാന്‍
കഴിവുണ്ടെന്ന്
നാലാളുടെ
കയ്യിലെത്തും വരെ
കാത്തിരിക്കുക

കാത്തിരിപ്പിന്റെ
വഴിയിലൂടെ
കാണാത്തതിനെ കാണാന്‍
കരുത്ത് നേടുന്നവരുടെ കൂടെ
ജീവിതം തന്നെ
പാഥേയമാക്കി
നടന്ന് നീങ്ങാം

Subscribe Tharjani |