തര്‍ജ്ജനി

കവിത

ഹൃദയത്തിന്റെ നിറം

ഹൃദയത്തിന്റെ നിറമെന്താണ്?
അതിനു വിപ്ലവത്തിന്റെ
നിറമാണെന്ന് ചുവന്ന ഷര്ട്ടിട്ട
മാഷ് പറഞ്ഞു തന്നു.
അല്ല! കാവിയുടെ നിറമാണ്,
താടി നരച്ച സന്ന്യാസി പറഞ്ഞു
അതെങ്ങനെ!ഹൃദയത്തിനു
പണ്ടേ ഖദറിന്റെ നിറവും
മണവുമാണല്ലൊ,എന്നാണു
അലക്കിത്തേച്ച ഷര്ട്ടിട്ട,
നേതാവ് പറഞ്ഞത്.
പക്ഷേ,
ഹൃദയത്തിനു കീറിമുറിച്ച
ആഗോളീകരണത്തിന്റെ
നിറമാണെന്ന് നീ പറയുന്നു.
രണ്ട് ഹൃദയങ്ങള്തമ്മില്
തോക്കില്നിന്ന് വെടിയുണ്ട
പറക്കുന്ന അകലമെണ്ടെന്നും
നീയെന്നെ പഠിപ്പിച്ചു.
ഇരുണ്ട മുറികളില്‍ വച്ചു
നീയെടുത്ത സ്നാപ്പുകളില്
നിന്റെ ഹൃദയത്തിന്റെ നിറം
വ്യക്തമായിരുന്നു.
അതിനു,നീ തന്നെ ബലികൊടുത്ത
മനുഷ്യരക്തത്തിന്റെ നിറമാണ്,
ഇരുണ്ടു ചുവന്ന നിറം.

ശ്രീപാര്‍‌വതി

മലയാളത്തിലെ ഏറ്റവും പുതിയ ഓണ്ലൈന്മാസികയായ കണിക്കൊന്ന.കോമിന്റെ എഡിറ്റര്

email: parvathyjayesh3@gmail.com
web id: www.kanikkonna.com

Subscribe Tharjani |