തര്‍ജ്ജനി

ഗ്രീന്‍ ഹണ്ടിംഗ്‌

വളരെ ലളിതമാണ്‌ ഗ്രീന്‍ ഹണ്ടിംഗ്‌ എന്ന ആനവേട്ട. ആനയെ വേട്ടയാടാനുള്ള കൊതി തീര്‍ക്കുകയെന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വേട്ടക്കാരന്‌ മയക്കുമരുന്നു നിറച്ച തോക്ക്‌ നല്‍കുന്നു. കൂടെ ഡോക്ടറും മയക്കുവെടിവിദഗ്ധരും മറ്റും ഉണ്ടാകും. വെടിവയ്ക്കാനുള്ള അവസരമെത്തിയാല്‍ വേട്ടക്കാരന്‌ വെടിവയ്ക്കാം. വെടിയേറ്റു വീഴുന്ന ആനയുടെ അടുത്തെത്താം. ആനയോടൊത്ത്‌ ഫോട്ടോയെടുക്കാം. ആനയെ വെടിവയ്ക്കുന്നതിന്റെ തൃഷ്ണ മാറ്റാം. ആനയൊട്ട്‌ ചാകുന്നുമില്ല. ആനയ്ക്ക്‌ അപകടമൊന്നുമില്ലാതിരിക്കുന്നതിനാലാണ്‌ ഇതിനെ ഗ്രീന്‍ ഹണ്ടിംഗ്‌ എന്ന്‌ വിളിക്കുന്നത്‌. വെടിയേല്‍ക്കുമ്പോഴത്തെ ചെറിയ മുറിവുപോലും വച്ചുകെട്ടി ആന്റീബയോട്ടിക്‌ ഇന്‍ജക്ഷനും നല്‍കിയാണ്‌ ആനയെ എഴുന്നേല്‍പിച്ച്‌ വിടുന്നത്‌

ദീപികയില്‍ നിന്ന്: ഗ്രീന്‍ ഹണ്ടിംഗ്‌

national grographic writes:
This novel way of bagging tusks and horns as trophies does not involve death—it is supposed to help conserve precious lives. It is a new kind of safari called "eco-hunting" or "green hunting," and it is becoming an increasingly popular alternative to the old blood sport of big-game hunting with a high-powered rifle.

In Africa, Hunters Pay to Tranquilize Game for Research

Proposal for "Green Hunting" of Elephants as an Alternative to Lethal Sport Hunting

Green Hunting - The Benefits of Green hunting

കൊതി തീര്‍ക്കാനാണെങ്കിലും മുറിവുകളുണ്ടാക്കുന്നില്ലെങ്കിലും, ഗ്രീന്‍ ഹണ്ടിംഗ്‌ പ്രോത്സാഹിപ്പിക്കേണ്ടതാണോ? വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ മുറിവും വേദനയും മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. പക്ഷേ വേട്ടയാടപ്പെടുന്‍മ്പോഴത്തെ മാനസികാവസ്ഥ, ഭയം, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഇതൊന്നു നമ്മള്‍ കണക്കെടുക്കുമ്പോള്‍ ശ്രദ്ധിക്കാത്തതെന്ത്‌? അവന്റെ സുരക്ഷിതമായ കേളിഗൃഹങ്ങളില്‍ കടന്നു ചെല്ലുന്നതു പോലും നിരോധിക്കപ്പെടേണ്ടതാണെന്ന് എന്തുകൊണ്ട്‌ നാം ചിന്തിക്കുന്നില്ല?

Submitted by വിശ്വപ്രഭ (not verified) on Thu, 2005-06-16 06:24.

എന്നാണു കൂട്ടരേ നിങ്ങള്‍ക്കു വേണ്ടി എനിക്കൊരു മാഗ്നാ കാര്‍ട്ടാ പ്രഖ്യാപിക്കാന്‍ കഴിയുക?


ഈ ഭൂമിമലയാളം മുഴുവന്‍ എനിക്കു തീറു തന്നതാണെന്ന എന്‍‍റെ അഹങ്കാരം എങ്ങനെയാണ് എന്നെങ്കിലുമൊന്ന്‌ മുടിഞ്ഞുപോവുക?


നിങ്ങളുടെ മസ്തകങ്ങളിലും ശിഖരസോപാനങ്ങളിലും ചിത്രപടാങ്കിതമായ ഉത്തരീയങ്ങളിലും ഉറ്റുനോക്കുന്ന എന്‍‍റെ കണ്ണുകളിലെ ആര്‍ത്തി എന്നാണ് ഒരിത്തിരി ആര്‍ദ്രതയും അതിലേറെ ആരാധനയുമായി മാറുക?

എന്നാണ് എനിക്കെന്നെ എന്‍‍റെ സ്വന്തം പേരു ചൊല്ലി വിളിക്കാനാവുക?

ആ നാള്‍ വരുമ്പോഴേക്കും ഞാനാണോ നീയാണോ പിന്നെയും ബാക്കി ശേഷിക്കുന്നുണ്ടാവുക?

Submitted by chinthaadmin on Thu, 2005-06-16 07:46.

വിശ്വം,
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നവരാണല്ലോ നമ്മള്‍...
നാട്യങ്ങളൊഴിയുമ്പോള്‍ അരങ്ങും അണിയറയും കാണികളും ഒന്നടങ്കം നശിച്ചു പോയിട്ടുണ്ടാവും.
പിന്നെ എല്ലാം ആദ്യം മുതല്‍... അമീബയായി... ആദിമമായ ജീവന്റെ സ്ഫുരണങ്ങളായി...
ചരിത്രം ആവര്‍ത്തിക്കപ്പെടാതെങ്കിലുമിരുന്നെങ്കില്‍...

Submitted by കലേഷ്‌ (not verified) on Thu, 2005-06-16 12:36.

നാളെ ഈ കണക്കിന്‌ ആനയ്ക്ക്‌ പകരം മനുഷ്യനെ "ഗ്രീന്‍ ഹണ്ടിംഗ്‌" നു വിധേയമാക്കില്ലെന്നാരുകണ്ടു. ദൈവമേ, ഈ ലോകത്തിന്റെ പോക്ക്‌ എങ്ങോട്ടാ!