തര്‍ജ്ജനി

ബിന്ദു കൃഷ്ണന്‍

ഫ്ലാറ്റ് നമ്പര്‍: 604, ബ്ലോക്ക് 2,
ഇ. എം. എസ്. നഗര്‍ കോളനി,
പാറ്റൂര്‍, വഞ്ചിയൂര്‍ പി. ഒ.
തിരുവനന്തപുരം - 695035

Visit Home Page ...

കവിത

പ്രതിഫലനം

ഏതാനും വാക്കുകളാല്‍
എന്‍ നേര്‍ക്കു നീ തിരിക്കും
കണ്ണാടി, അതില്‍ കാണും
ബിംബമെന്റേതേയല്ല.

നീയെന്റെയുറ്റതോഴന്‍
ഉടലും പങ്കിടുന്നോന്‍
എന്നിട്ടും നീ കാണും ഞാന്‍
ഞാന്‍ കാണും ഞാനേയല്ല.

ശരിയേതാവാം? പ്രതി-
ബിംബം യാഥാര്‍ത്ഥ്യമാകാം
ബിംബത്തെക്കാളുമെന്നോ?
അതു നിന്‍ ശരിയെന്നോ?

ഒരു മറുവാക്കിന്‍ പൂളാല്‍
തകര്‍ക്കാമെനിക്കു നിന്‍
കണ്ണാടി, എന്നാലൊപ്പം
തകരില്ലല്ലോ ബിംബം.

Subscribe Tharjani |