തര്‍ജ്ജനി

നവീന്‍ ജോര്‍ജ്ജ്

ചെറുപുഷ്പ ഭവനം,
മാങ്ങോട് ,
കോട്ടമല പി.ഒ,
കാസര്‍കോട്
ഫോണ്‍: 00965-6299161
ഇമെയില്‍: geonnaveen@gmail.com

Visit Home Page ...

കവിത

സീബ്ര എന്ന രക്തസാക്ഷി**

കറുത്തും വെളുത്തും
ഹൃദയത്തിനു കുറുകേ
കിടക്കുന്ന വഴിയില്‍‌
കാല്‍നടയാത്രക്കാരാ
എന്നിലേയ്ക്കാണെങ്കില്‍‌
എന്നില്‍‌ നിന്നാണെങ്കില്‍‌
വേഗം.
എങ്ങുനിന്നാണെന്നോ
എങ്ങോട്ടാണെന്നോ
എന്തുകൊണ്ടാണെന്നോ
അറിയാത്ത
ഒരപകടം
ആംബുലന്‍സുപോലെ
ചീറിവരുന്നുണ്ട്.

** നമുക്കിടയില്‍
എന്റെ കാട്ടുവഴികളില്‍‌
കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മയ്ക്ക്

Subscribe Tharjani |