തര്‍ജ്ജനി

നജ്‌മുദ്ദീന്‍ മന്ദലംകുന്ന്‌

നജ്‌മുദ്ദീന്‍ മന്ദലംകുന്ന്‌
അബൂദാബി
U.A.E

ഫോണ്‍: +971 50 8106210
ഇമെയില്‍: najoos@gmail.com
ബ്ലോഗ്: നജൂസ്‌ -ഏകവചനത്തിലൊഴുകുന്ന പുഴ

Visit Home Page ...

കവിത

ഓര്‍മ്മ

നിന്നെ ഞാന്‍
അവസാനമായി
ഓര്‍ത്തത്‌
ആക്രി തമിഴത്തി
തിരഞ്ഞിട്ട
ലാമിനേഷന്‍
ഉരുകിയൊലിച്ച
പഴയ ചരിത്ര
പുസ്തകത്തിന്റെ
അകച്ചട്ടയില്‍
അടര്‍ന്നു വീഴുന്ന
ചുമരില്‍
ചതഞ്ഞു ചത്ത
നിന്റെ മൈലാഞ്ചി
കൈകളിലെ ചുവപ്പ്‌
ചോരയാണന്നറഞ്ഞ
ആ നശിച്ച
നട്ടുച്ചക്കാണ്‌

Subscribe Tharjani |
Submitted by ശെഫി (not verified) on Sun, 2008-06-08 12:18.

നീ വാക്കുകള്‍ കൊണ്ട്‌ ഞെട്ടിച്ചല്ലോ ഈ കവിതയില്‍

Submitted by അത്കന്‍ (not verified) on Mon, 2008-06-09 02:01.

ഓര്‍മ്മയില്‍ നീ തിരയുന്നതാരെയാണ്

Submitted by Sana (not verified) on Tue, 2008-06-10 13:23.

ജീവിതത്തിലെ ഓരോ ഏടും നീ വരച്ചുവെക്കുകയാണൊ നജൂസെ...
നിന്റെ ഭാഷ എന്നെ വീണ്ടും വായിപ്പിക്കുന്നു.