തര്‍ജ്ജനി

എം. സജിത

എം. സജിത, 629, 8th ബ്ലോക്ക്, ഇ.എം.എസ്.നഗര്‍,പാടൂര്‍, വഞ്ചിയൂര്‍, തിരുവനന്തപുരം 35

ഇമെയില്‍:sajitha.madathil@gmail.com
ബ്ലോഗ്:മത്സ്യഗന്ധി

About

കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് നാടകത്തില്‍ എം.എ., കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് എം.ഫില്‍ ബിരുദങ്ങള്‍. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്നു. അഭിനേത്രി എന്ന നാടകസംഘത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍. മുടിത്തെയ്യം, ആഷാഡ് കി ഏക് ദിന്‍, രാധ, ഭരതവാക്യം, ചിറകടിയൊച്ചകള്‍, ബ്യൂട്ടി പാര്‍ലര്‍, മത്സ്യഗന്ധി, ഗാര്‍ഡ്യന്‍സ് ഓഫ് ദ ഡീപ്, വാട്ടര്‍ പ്ലേ എന്നിവയാണ് പ്രധാനപ്പെട്ട രംഗാവരണങ്ങള്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത്, സിബി ജോസിന്റെ തുരുത്ത്, കെ. മണിലാലിന്റെ പച്ചക്കുതിര, കെ.പി.കുമാരന്റെ മാര്‍ത്താണ്ഡവര്‍മ്മ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഫെല്ലോഷിപ്പ് 1995 ലും ജവഹര്‍ലാല്‍ നെഹ്രു യംഗ് ലീഡേഴ്‌സ് ഫെല്ലോഷിപ്പ് 2004 ലും നേടി. മികച്ച വാര്‍ത്താപരിപാടിക്ക് 2000 ല്‍ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്. മികച്ച ഡോക്യുമെന്ററിക്ക് കേരളാ ഫിലിം ക്രിട്ടിക്‍സ് അവാര്‍ഡ് 2001 ല്‍.

കൈരളി ടിവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി 2000-2002 ല്‍ പ്രവര്‍ത്തിച്ചു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് ലേണിംഗ് ആന്റ് മാനേജ്മെന്റില്‍ ലക്‍ചററും നാടകവിദഗ്ദ്ധയുമായിരുന്നു. അദര്‍ മീഡിയാ കമ്യൂണിക്കേഷന്‍സില്‍ ഡോക്യുമെന്റേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ കേരള ചലച്ചിത്ര അക്കാദമിയില്‍ ഡപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.

Article Archive