തര്‍ജ്ജനി

മാധ്യമം ബ്ലോഗ്‌

മാധ്യമത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ സ്വാഗതം. പക്ഷേ നിങ്ങള്‍ മലയാളത്തില്‍ ഒരു ബൂലോഗം തുടങ്ങാതിരുന്നത്‌ നിര്‍ഭാഗ്യകരമായിപ്പോയി. മലയാളത്തില്‍, അതും യൂണികോഡില്‍, നിങ്ങളുടെ ബ്ലോഗ്‌ വായിക്കാന്‍ ഇനി എന്നാണ്‌ കഴിയുക?

സ്വാഗതം സുഹൃത്തുക്കളേ... വൈകിയാണെങ്കിലും, ഇംഗ്ലീഷിലാണെങ്കിലും, ബ്ലോഗുകളെ നിങ്ങള്‍ അറിയുന്നു എന്നറിഞ്ഞതില്‍ സന്തോഷം. നിങ്ങളില്‍ ചിലരെങ്കിലും മലയാളത്തില്‍ എഴുതുമെന്ന പ്രതീക്ഷയോടെ..

MADHYAMAM JOURNOS IS A BLOG CREATED BY YOUNG JOURNALISTS OF MADHYAMAM DAILY, KERALA, INDIA FOR SHARE THEIR THOUGHTS AND ARTICLES.

ബ്ലോഗിലേയ്ക്കുള്ള ലിങ്ക് http://madhyamamjournos.blogspot.com/

Update:
ഒരെണ്ണം കൂടി.... മാതൃഭൂമി ദിനപ്പത്രത്തിലെ ന്യൂസ്‌ എഡിറ്റര്‍ എന്‍.പി. രാജേന്ദ്രന്റെ ബ്ലോഗ്‌. പക്ഷേ ഇതും ഇംഗ്ലീഷിലാണ്‌. മലയാളം പേജുകള്‍ ഉപയോഗിക്കുന്നത്‌ മാതൃഭൂമിയുടെ ഫോണ്ടും.

ലിങ്ക്‌: http://npr.bizhat.com/myblog/index.php

സുനില്‍‍, ലിങ്ക്‌ അയച്ചു തന്നതിന്‌ നന്ദി.

Submitted by കലേഷ്‌ (not verified) on Wed, 2005-06-15 17:02.

മലയാളം പത്രക്കാര്‍ ബ്ലോഗുന്നത്‌ ഇംഗ്ലീഷില്‍ ...

അതും ഇത്രേം സൌകര്യങ്ങളൊക്കെയുള്ളപ്പം..കലികാലം!!!!

Submitted by chinthaadmin on Thu, 2005-06-16 04:09.

മാധ്യമം ബ്ലോഗ്‌ ഒരു അടഞ്ഞ കൂടാണെന്നു തോന്നുന്നു. ഇന്ന് നോക്കിയപ്പോള്‍ അവിടെ comments post ചെയ്യാന്‍ പറ്റുന്നില്ല. ഒരു കണ്ണാടിക്കൂട്ടിലിരുന്നു സ്വന്തം പത്രത്തിന്‌ ജയ്‌ വിളിക്കാനാണോ ഈ ബ്ലോഗ്‌ തുടങ്ങിയത്‌?