തര്‍ജ്ജനി

സെബാസ്റ്റ്യന്‍

കവിതാസംഗമം, എറണാകുളം, കേരളം
ഫോണ്‍:
9387222562

Visit Home Page ...

കവിത

സഞ്ചാരം

അന്ധര്‍ക്കുള്ള സീറ്റിലിരുന്ന്
അന്ധനായി.
ഇപ്പോള്‍ ഒന്നും കാണുന്നില്ല,
വണ്ടിയുടെ സ്വരം മാത്രം.

അടുത്തിരിക്കുന്നവനോട്‌
എനിക്കിറങ്ങേണ്ടയിടം പറഞ്ഞു.
എത്താറായോ എന്ന്
ആരാഞ്ഞു.
സ്റ്റോപ്പ്‌ കഴിഞ്ഞെന്നറിഞ്ഞ്‌
അടുത്ത സ്റ്റോപ്പിലിറങ്ങി.

വീടെത്തും മുമ്പേ
സാധാരണ സീറ്റിലിരുന്ന്
കാഴ്ച തിരിച്ചു പിടിക്കണം.

ബസ്സ്‌ മടങ്ങുന്നത്‌ കാതോര്‍ത്തു.

Subscribe Tharjani |
Submitted by anoop.m.r (not verified) on Mon, 2008-06-09 09:11.

നന്നായി. ഋജുരേഖീയമായ ഒന്ന്.
സത്യവും ഭംഗിയും നേര്‍വഴിയില് കൊഴിയും ഇലകളല്ല.

സസ്നേഹം,
അനൂപ്. എം.ആര്‍

Submitted by sunil maloor (not verified) on Fri, 2008-06-27 16:22.

"kollam"