തര്‍ജ്ജനി

അജിത്

Resonance,
അരുളപ്പാട് ദേവീ ക്ഷേത്രത്തിനു സമീപം,
ചേവരമ്പലം,
കോഴിക്കോട് 17
ഫോണ്‍: 94475 40414
ഇ-മെയില്‍: ajit63@gmail.com

Visit Home Page ...

കവിത

മൂന്നുകവിതകള്‍‌‍

മഹാ...ബലി

മൂന്നു സെന്റേ ചോദിച്ചുള്ളു
മുപ്പതു നിലയിലുയര്‍ന്നവന്‍
തലകുനിച്ചു തൊഴുതമരുന്നു
മണ്ണും മഹാവനങളും

പ്രണ(ള)യം

അവരുടെ ഇടയിലേക്ക്
ഒരാലില പറന്നു വീണു
അതില്‍
പ്രണയത്തിന്റെ ചാറ്റല്‍ മഴ
കാല്‍ വിരലുണ്ടു കിടന്നിരുന്നു

പെണ്‍ പാവക്കൂത്ത്

ദേഹത്തിലിളകുന്ന
വിരലുകളെന്നുഭാവം
വിരലുകളിലാടുന്നു
ദേഹമെന്ന പാവം

Subscribe Tharjani |