തര്‍ജ്ജനി

കളിപ്പാട്ടങ്ങള്‍

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അത്താഴം കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. ടാക്സിക്കുള്ളിലെ സുഖകരമായ തണുപ്പില്‍ കണ്ണുകള്‍ പതിയെ അടഞ്ഞു തുടങ്ങിയെങ്കിലും മോളൂട്ടി ഒരുറക്കത്തിലേയ്ക്ക്‌ വഴുതാന്‍ എന്നെ അനുവദിച്ചില്ല. എക്സ്പ്രസ്‌ വേയില്‍ നിന്നിറങ്ങി, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ഉള്ളിലേയ്ക്ക്‌ പതിവില്ലാതെ ചീനക്കാരന്‍ ടാക്സി തിരിച്ചപ്പോള്‍ ഉറക്കമെല്ലാം പമ്പ കടന്നു.

"കല്ലാങ്ങിനപ്പുറം എക്സ്‌പ്രസ്‌ വേയിലൊരു അപകടം." ചോദിയ്ക്കാതെ തന്നെ മറുപടിയെത്തി. ഇഴഞ്ഞു നീങ്ങുന്ന ഗതാഗതത്തില്‍ പെട്ടുപോകാതെ ഞങ്ങളെ രക്ഷിച്ചതായിരുന്നു അയാള്‍.

റോഡിനിരുവശത്തും വര്‍ക്ക്‌ പെര്‍മിറ്റുകാരുടെ വാരാന്ത്യ ഒത്തു ചേരല്‍. ഗ്ലാസ്സിനപ്പുറം വിലകുറഞ്ഞ റമ്മിന്റെയും വറുത്ത ബീഫിന്റെയും മണം ഇപ്പോള്‍ പാറി നടക്കുന്നുണ്ടാവുമെന്ന് അയാള്‍ ഓര്‍ത്തു. ചെറിയ കൂട്ടങ്ങളായി അവര്‍ ആഘോഷങ്ങളുടെ ഒരു രാത്രിയിലേയ്ക്ക്‌ വര്‍ത്തമാനങ്ങള്‍ പറഞ്ഞിറങ്ങി.

"മോളൂട്ടീ... അടങ്ങിയിരിക്ക്‌ നീ... "
ടാക്സിയ്ക്കുള്ളിലെ ഇത്തിരി ഇടത്തില്‍ കളിപ്പാട്ടങ്ങള്‍ വാരി നിരത്തുന്നത്‌ തടയാനുള്ള ഒരു വിഫല ശ്രമമായിരുന്നു അത്‌.
"കണ്ടോ... മോളൂട്ടി കപ്പാട്ടം കണ്ടോ... കാപ്പക്കില്ലര്‍, ബൌ ബൌ, പൂച്ച, കുട്ട്യാന.. പിന്നെ അച്ഛന്‍, അമ്മ... പിന്നെ മോളൂട്ടി..."
"അതു ശരി.. അച്ഛനും കളിപ്പാട്ടമാണോ?"

കളിയില്‍ പങ്കെടുക്കുന്നവരൊക്കെ കളിപ്പാട്ടമാണെന്ന അവളുടെ ലളിതയുക്തിയില്‍ അയാള്‍ മനസ്സിനെ കൊളുത്തിയിട്ടു. ജീവിതം മറ്റാരൊക്കെയോ നിയന്ത്രിക്കുന്ന ഒരു വലിയ കളിക്കളമാണെന്നും നാമൊക്കെ വെറും കളിപ്പാവകളാണെന്നും അവള്‍ എന്നാണിനി തിരിച്ചറിയുക?

Submitted by Su (not verified) on Wed, 2005-06-15 11:36.

Hmm... oru thanks paranjekkaam ennu karuthi. Ente blog vaichu ennodu nalla vakkukal paranjathinu. Mail ID venam ennullathukontanu ithuvare comment cheyyaanjathu. CHINTHA- ellaa tharathilum nannayirikkunnu :)

Submitted by chinthaadmin on Wed, 2005-06-15 12:17.

su, thanks for the comment...

Submitted by കലേഷ്‌ (not verified) on Wed, 2005-06-15 17:08.

നന്നായിട്ടുണ്ട്‌ പോള്‍....