തര്‍ജ്ജനി

സലാം കെ പി

കൂരിപ്പറമ്പില്‍ വീട്,
മൂച്ചിക്കല്‍,
പി ഒ വളാഞ്ചേരി,
മലപ്പുറം - 676 552.

ഫോണ്‍ : 9846751234

Visit Home Page ...

കവിത

വറ്റിയ വെളിച്ചം

ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം
അയാള്‍ വിമാനത്തില്‍ കയറിയിട്ടില്ല
ഗോധ്രയ്ക്കു പിന്നെ തീവണ്ടിയിലും
ബസ്സാണു ശരണം
അതുമേതാണ്ടടഞ്ഞമട്ട്
സ്വന്തമായി സൈക്കിള്‍ പോലുമില്ല.
ശുഷ്കിച്ചകൈകാലുകള്‍ കൊണ്ട്
കുന്നും മലയും താണ്ടാനാവുമോ ?
തിമിരശസ്ത്രക്രിയ കഴിഞ്ഞ്
നഗരത്തില്‍
നാലുപാടും വഴിയടഞ്ഞ്
കവലയില്‍
കല്‍പ്രതിമപോലെ
മിഴിച്ചുനില്‍ക്കുന്ന
ഈ മദ്ധ്യവയസ്കന്
സ്വന്തം ലാവണത്തിലേയ്ക്കുള്ള
വഴി
കാണിച്ചുകൊടുക്കാമോ?

Subscribe Tharjani |