മുയ്യം രാജന്‍

"Kanmadam", TI-20, NCL Colony,
P.O. Singrauli, Dist. Sidhi, (Madhya Pradesh)
Pin : 486 889

ഫോണ്‍: 9425190321
ഇമെയില്‍: er_ex@nclhq.nic.in
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

മറുവാക്ക്

നാട്ടിടവഴിയിലൂടെ
ഒറ്റയ്ക്കു നടക്കുബോള്‍
നിങളൊരു
നാഗരികാനാണോയെന്നു
കാറ്റു കിന്നാരം ചോദിയ്ക്കും

ഗൃഹാതുരതകള്‍
തോല്‍ സഞ്ചിയില്‍
തൂക്കി നടന്ന
കാഥികനായിരുന്നില്ലേയെന്നു
കാലം കണ്ണു തുറിയ്ക്കും

നാടുകള്‍ അടിക്കടി
നഗരവല്ക്കരിക്കപ്പെടുബോള്‍
നോക്കുകുത്തികളായി
നിലകൊള്ളുക നിങ്ങളെഴുതിയ
കള്ളക്കവിതകള്‍ മാത്രമായിരിക്കുമെന്നു
നാളെയൊരു നാട്ടുകവി
കളിയാക്കിച്ചിരിക്കും?

| Subscribe Tharjani