തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

അമ്മമായ

തിരിവില്‍ അമ്മയിരിക്കുന്നു.
അരയ്‌ക്കൊതുക്കിക്കെട്ടിയ
മടിക്കുത്തിലുണ്ടാവും കഥകള്‍.
വിരിനെറ്റിയില്‍ കരണം മറിയും
വിരലുകളുള്ള കാറ്റ്‌,
ഞൊറിവുകളുള്ള തിണ്ണപോലെ
തണുപ്പുള്ള വയറ്റത്തുണ്ടാവും...

മണിബന്ധത്തിലന്ന്‌
ജപിച്ചുകെട്ടിയ ചരട്‌
ഭയബാധകള്‍കെതിരെ
കൊരുത്തുകെട്ടിയ ഏലസ്‌സ്‌-
ഒക്കെയുമിപ്പഴുമുണ്ടല്ലോ?
ഏറുകണ്ണിട്ട നോട്ടം!

അമ്മമായകള്‍ മയങ്ങും
തിരിവുകള്‍ കടക്കുമ്പോള്‍
പൂക്കളില്ലാത്ത ആകാശപ്പടര്‍പ്പിന്‍
തുമ്പത്തൊരാധിക്കണ്ണ്‌-
നേര്‍ക്കുനേര്‍ നോക്കി...

Subscribe Tharjani |