തര്‍ജ്ജനി

ജയേഷ്

ഇ-മെയില്‍ :jayeshsa@yahoo.com

വെബ് : www.jayeshnovel.blogspot.com, www.jayeshsan.blogspot.com

Visit Home Page ...

കവിത

രണ്ട് കവിതകള്‍

രഹസ്യം

എന്റെ മനസ്സിലൊരു വലിയ
രഹസ്യമുണ്ട്
അത് കേട്ടാല്‍ നിങ്ങള്‍ ചിലപ്പോള്‍ :-
" ഒരിക്കലുമില്ല"
" ഇങ്ങനെയൊക്കെ സം ഭവിക്കുമോ ?"
" വിശ്വസിക്കാന്‍ വയ്യ"
" ഭയങ്കരം തന്നെ" ...

എന്നൊക്കെ പറഞ്ഞ് പോകും

ഞാനത് വെളിപ്പെടുത്താത്തത് വരെ
നിങ്ങള്‍ ഒന്നും പറയുകയുമില്ല!!

സാങ്കല്പ്പിക പക്ഷി

മഴ തോര്‍ ന്നപ്പോള്‍
ഞാന്‍ വീടിന്‌ പുറത്തിറങ്ങി
അപ്പോള്‍ പുരപ്പുറത്ത്
ഒരു പക്ഷി ഇരിക്കുന്നത് പോലെ തോന്നി

അത് ആകാശം തെളിയായും
മേഘങ്ങള്‍ മുഴുവനായും മായുവാനും
കാത്ത് തൂവലുകള്‍ ചിക്കിയൊതുക്കിക്കൊണ്ടിരുന്നു

പക്ഷേ, വാസ്തവത്തില്‍
അവിടെയൊരു പക്ഷിയില്ലായിരുന്നു !!

Subscribe Tharjani |