തര്‍ജ്ജനി

കവിത

ദിവ്യ വിലാപം

ബലിക്കല്ലില്‍ തല തല്ലി
ദൈവങ്ങളാര്‍ത്തലച്ചു-
'തേജസ്സറ്റ ശിലകള്‍ നമ്മള്‍
ശില്‍പികള്‍ വേണം...
ശില്‍പികള്‍തന്‍ കൈയ്യറുത്തോര്‍
നമ്മെ നോക്കി പല്ലിളിപ്പോര്‍
കാലമേന്തിയ കല്ലുമാത്രം
കാട്ടിലെ കൊച്ചരുവിമാത്രം
അറു കരിന്തിരി പുക മാത്രം..'
കാലമേറെ നാള്‍കള്‍ മുന്‍പേ
കാട്ടു തീ വന്നടര്‍വിഴുങ്ങി
കാട്ടുമാക്കാന്‍ കാടിറങ്ങി
നാട്ടു വഴികളില്‍ നിരനിരങ്ങി
നാടു വിട്ടു നല്ലകാലം;
ചോലവറ്റി ചോരയൊഴുകി
ചെംബാടുകള്‍ നീളെ നീറി..

മരിക്കും മുന്‍പുയിരെറി-
ഞ്ഞുടലു വിട്ടു ദൈവങ്ങള്‍..
കറുത്ത ദൈവം കണ്ണുരുട്ടി
കൂട്ടിരുത്തി കുടിയിരുത്തി.
പറ നിറച്ചതും,അറ നിറഞ്ഞതും
കണ്ണു കാണാ ചാത്തന്മാര്‍.

Subscribe Tharjani |