തര്‍ജ്ജനി

ദീപ ബിജോ അലക്സാണ്ടര്‍

676,ദര്‍ശന്‍ നഗര്‍,
പേരൂര്‍ക്കട,
തിരുവനന്തപുരം.
മെയില്‍: raaathrimazha@gmail.com
ബ്ലോഗ്: http://viralthumpukalilemazha.blogspot.in, http://raaathrimazha.blogspot.com

Visit Home Page ...

കവിത

പിറവി

എങ്ങു നിന്നോ ഒരു വിത്തു്
എന്റെയുള്ളില്‍ വീണു,
ഞരമ്പുകളില്‍ വേരിറക്കി-
പടര്‍ന്നു വളര്‍ന്നു തുടിച്ചു,
ആ നിമിഷം മുതല്‍,
ചൊരുക്കിന്റെയൊരു ചുഴിയിലേക്ക്‌-
ഞാനെടുത്തെറിയപ്പെട്ടു,

എരിയുന്ന നെഞ്ചും,
പിടക്കുന്ന ചങ്കും,
എന്നോടു പറഞ്ഞു-
പിറക്കാനിരിക്കുന്നതു്-
ഒരു പടുമുളയെന്ന്‌,
പിതൃത്വമറിയില്ല,
ഇനവുമറിയില്ല,
ചില പരിചിത മുഖങ്ങളുടെ-
ഛായകള്‍ കണ്ടേക്കാം...!

നോവിന്റെ തീപ്പുഴകള്‍......
ഞെരിഞ്ഞമര്‍ന്ന നിലവിളികള്‍.....
നീണ്ടൊരു കാത്തിരിപ്പിനൊടുവില്‍-
ചോരക്കും നീരിനുമൊപ്പം,
അതു പിറന്നു വീണു,
ജനന വൈകല്യങ്ങള്‍ക്കു നേരേ-
മുഖം ചുളിക്കുന്നവരോടു-
വിലപ്പോകാത്തൊരു പ്രതിഷേധമായി-
കൈകാലിളക്കി കരഞ്ഞു......

വേദന തീര്‍ന്നിരിക്കുന്നു....
(അതോ ഇടവേളയോ...?)
ഊഹാപോഹങ്ങള്‍ക്കും,
ഒളിഞ്ഞു നോട്ടങ്ങള്‍ക്കും,
സ്വയം വിട്ടു കൊടുത്ത്‌,
സുഖമുള്ളൊരാലസ്യത്തിലേക്ക്‌-
എനിക്കിനി വഴുതി വീഴാം;
സൃഷ്ടിയുടെ നോവുകള്‍ക്കൊടുവില്‍,
ഒരു കവിത പിറന്നിരിക്കുന്നു........

Subscribe Tharjani |
Submitted by deeputanur (not verified) on Sun, 2009-03-22 18:34.

valre nannayittundu..
oru kavithayude piravi valre jeevassuttathaakki..
sharikkum oru kuttiye prasavikkunnathu pole thonni

Submitted by Santhosh Pallassana (not verified) on Tue, 2009-03-24 16:28.

ithaanu kavitha
vayanayude anubhoothi
bhashayude sugandham
bimbhangaludeyum vaakkukaludeyum
sundaramaya sannivesam

churukki paranjaal

"kalakki"

by
Santhosh Pallassana

Submitted by Tom Mathews (not verified) on Wed, 2009-03-25 17:08.

Dear Deepa:
Read your poem, 'piravi' with great interest.
Equally interesting is the fact that you hail from
Perrorkada, Trivandrum. Why?. I used to live in
peroorkada, Tvm once (against govt. hospital)
and am a writer. Translation of Ramanan into English, Three novels;
first one 'mochanavum mokshavum' released in Tvm in 2007
Two new novels published in Ernakulam in Feb. 2009.Presently
I live in New Jersey, U.S.A.
Would love to communicate with you,
Tom Mathews
New Jersey

Submitted by Deepa Bijo Alexander (not verified) on Thu, 2009-03-26 10:20.

Sure sir....Thank you very much for your friendship...!

Submitted by jayaraj (not verified) on Sat, 2009-11-28 15:35.

very nice