തര്‍ജ്ജനി

സുരേഷ് നെല്ലിക്കോട്‌

മഞ്ജീരം,
വഴിക്കുളങ്ങര
വടക്കന്‍ പറവൂര്‍ പി.ഓ
എറണാകുളം. ‍‍‍‍

Visit Home Page ...

കവിത

കൂറ്

കൂറു മാറാ,നുള്ളതാണെന്നിവന്‍.

അതുപറയുമ്പോളെന്റെ തല
ഇവന്റെ കക്ഷത്തിലായിരുന്നു.

കൂറു മാറിയില്ലെങ്കില്‍
കുരലെടുക്കുമെന്നൊരുവന്‍

കൂറു മാറിയില്ലെങ്കിലീ-
ക്കൂറിലിനി നീ
യുണ്ടാവില്ലെന്നതാ വേറൊരുവനും.

അതിനാല്‍ ഞാന്‍
കൂറുമാറാമെന്നായി.

ഞാനങ്ങനെ കൂറുമാറി-
പ്പറഞ്ഞപ്പോളീ കൂറ്റന്‍
കുറ്റവിമുക്തനുമായി.

ഞാനിപ്പോള്‍
കൂറുപിശകാതെ
ജീവപര്യന്തമീ
തടവിലുമായി.

Subscribe Tharjani |