തര്‍ജ്ജനി

സന്തോഷ് തോമസ്

P.B.No. 111656
Dubai,U.A.E.

ഫോണ്‍: 0097150 - 5015264
ഇ-മെയില്‍:chokkattu1975@gmail.com

Visit Home Page ...

കഥ

ഡയറി

രണ്ടാമത്തെ രാത്രിയില്‍ അയാള്‍ ഭാര്യയോട് പറഞ്ഞു: “എനിക്ക് ഗള്‍ഫില്‍ ഒരു ഫിലിപ്പിനോ ഗേള്‍ഫ്രണ്ടും എലിസാ എന്നു പേരുള്ള വെണ്ണയില്‍ കടഞ്ഞെടുത്തതു പോലുള്ള ലബനോണി ഗേള്‍ഫ്രണ്ടും ഉണ്ടായിരുന്നു.”

അവളുടെ അസൂയ പുറത്തു ചാടി.

“അവരൊക്കെ അന്ധരായിരുന്നോ?”

പിന്നെ അവള്‍ സങ്കടപ്പെട്ടു.

“എന്നെ ഇഷ്ടപ്പെടാന്‍ ആരും ഉണ്ടായിരുന്നില്ല...”

അവന്‍ അവളെ മാറോടടുക്കി സാന്ത്വനിപ്പിച്ചു.

“സാരമില്ല... സങ്കടപ്പെടേണ്ട. നിന്റെ എല്ലാമെല്ലാമായ ഞാനില്ലേ?”

അവള്‍ കണ്ണീര്‍ തുടച്ചു കൊണ്ട് അകത്തെ മുറിയിലേയ്ക്ക് പോയി. പുറം ചട്ട അലങ്കോലപ്പെട്ട മൂന്നു ഡയറികളുമായി തിരിച്ചു വന്നു. അവന്‍ അത്ഭുതപ്പെട്ടു!

“എനിക്ക് നിങ്ങളെപ്പോലെ വാഴ്ത്തി നടക്കാന്‍ പ്രത്യേകിച്ചൊന്നുമില്ല. ഈ ഡയറികള്‍ മാത്രം...!”

അവന്‍ ഉള്ളില്‍ പറഞ്ഞു:
“എന്റെ ഭാര്യ നല്ല കവിഹൃദയം ഉള്ളവളാണ്. ഹൃദയാഭിലാഷങ്ങളൊക്കെ ഡയറിയിലൊതുക്കുന്നവള്‍! ഞാനെന്തു ഭാഗ്യവാനാണ്!”

““എന്താണിതില്‍?” അവന്‍‌ ഉത്കണ്ഠപ്പെട്ടു..

അവള്‍ പറഞ്ഞു:
“ഇത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ എന്റെ കസ്റ്റമര്‍ ഡേറ്റാബേയ്സാണ്”

Subscribe Tharjani |