തര്‍ജ്ജനി

കവിത

രണ്ട് കവിതകള്‍‌

1. തുടകള്‍‌

കട്ടച്ച്
ചോരയാല്‍‌
പോളിഷ് ചെയ്തിരിക്കുന്നു
അവന്റെ തുടകള്‍‌.

ഒരു പതാകയ്ക്കും
ആ വിശ്വാസമില്ലാത്തത്ര
ചുവപ്പുണ്ടായിരുന്നു
അതില്‍‌.

പക്ഷേ
അവ തന്നെ വേണ്ടി വന്നു
രക്തത്തിന്റെ
പതാക ഭാഷ
പുറത്തു പറയാന്‍

** ഉദയകുമാറിനെ ഓര്‍മ്മിച്ചു

2.ആസ്വാദനം

മരിച്ചവര്‍ മരിച്ചു
വെട്ടേറ്റവരിലധികവും
ആശുപത്രിയില്‍‌ നിന്ന്
തിരിച്ചു വന്നു.
വന്നിട്ടും കാര്യമില്ലാത്തവര്‍‌
അവിടെ കിടന്ന്
ചത്തോ എന്തോ !

ഇങ്ങനെയൊരു
സം‌ഭവം നടന്നതിനാല്‍‌
അങ്ങനെയൊരു
സ്ഥലമുള്ളതായ് അറിഞ്ഞു
അല്ലാതെ നമുക്കെന്നാ...

വിമീഷ് മണിയൂര്‍
മണിയൂര്‍ പിഒ
കോഴിക്കോട്-673523
Subscribe Tharjani |