തര്‍ജ്ജനി

അശ്‌റഫ് കല്ലോട്

പേരമ്പറ പി.ഒ
പിന്‍: 673525

Visit Home Page ...

മഴയോട്

1.മഴയോട്
കുളിരാ‍വും
കുളിര്‍‌മ്മയാവും നീ
സുരക്ഷിതമാക്കപ്പെട്ട
കവിതകളില്‍‌.

ഭയമാവും.
ഭയാനകമാവും‌ നീ
മേല്‍‌ക്കൂരയില്ലാത്തവന്റെ
കവിതകളില്‍‌

2.സ്വപ്നങ്ങളില്ലാത്തതിനാല്‍‌

സ്വപ്നങ്ങളില്ലാത്തതിനാലാണ്
കത്തുന്ന രശ്മികളില്‍‌
ഞാന്‍
കരിയാകാതിരുന്നത്
പെയ്യുന്ന മഴത്തുള്ളികളില്‍‌
ഞാന്‍
കരിയാകതിരുന്നത്.

Subscribe Tharjani |