തര്‍ജ്ജനി

കവിത

ചിതല്‍പ്പുറ്റ്

നടന്നു തുടങ്ങിയതെയുള്ളൂ
ദെ.... വന്നിടിച്ചു
വാരിപ്പിടിച്ചു
നാളുമായാസക്തി

പാതി ജീവനില്‍ എപ്പഴോ
എണീറ്റു നിന്നതേയുള്ളൂ
ദാ... പിടിച്ചു പറിക്കുന്നു ചുറ്റിലും
പൊള്ളുന്നൊരായിരം കൈകള്‍

ഛെ... ഇന്നീ ചങ്ങല കണ്ണിയും
പിഴക്കുന്നുവോ എന്നെ
എന്റെ തെളിഞ്ഞ അട്ടഹാസങ്ങളില്‍
അലര്‍ച്ചകളില്‍

ഏയ്.. ചിതല്‍പ്പുറ്റുകളേ വന്നുമൂടൂ
നിങ്ങള്‍ക്കാവുമെങ്കില്‍
പുതുവെളിച്ചം പകരുവാന്‍
നൊവുപേറും കര്‍മ്മങ്ങളില്‍

അബ്ദുള്ള
nkm_kcr@yahoo.com
Subscribe Tharjani |