തര്‍ജ്ജനി

സന്തോഷ് പല്ലശ്ശന

SanthOsh Pallassana
D-28/03,Ashtagandha CHS,
Sector 48, Nerul
Navi Mumbai - 4000 706

ഫോണ്‍: 9969278960

ഇ-മെയില്‍: prsanthosh@iseindia.com, prsanthosh1@rediffmail.com

Visit Home Page ...

കവിത

മതിലുകള്‍

തോട്ടത്തിലെ ചെടികളുടെ
നാവു നനച്ച്
ഉച്ചനേരങ്ങളില്‍ തടവു ചാടി

മുഷ്ടി നോട്ടങ്ങളില്‍ നിന്ന്
മറവുതേടി പൂപൊന്തകളിലൊളിച്ചു
ഇലകളില്‍ തലോടി
വേരുകള്‍ക്ക് ലവണം പകര്‍ന്നു
ഇരുട്ടു പരന്നപ്പോള്‍
തടവു മുറിയിലേയ്ക്കു തന്നെ
തിരികെ പോയി

അന്ന്
കാറ്റിന്റെ കൈയില്‍
അയ്യാള്‍ക്കുണ്ണാന്‍
ഒരു പൊതി
സുഗന്ധമുണ്ടായിരുന്നു
ഇതള്‍ ചുരന്ന
സ്നേഹം

മതിലുകളും
തടവറകളും
കാവല്‍ക്കാരും
ഇതുകണ്ട്
മാനക്കേടു കൊണ്ട്
പൊറുതിമുട്ടി

Subscribe Tharjani |
Submitted by sageer (not verified) on Thu, 2008-04-17 18:20.

Hi Santhosh
I can see vaikam muhammad basheer behind of this poetry
good
well done
but why doning very small snapshot
poetry should communicate widely

vayichu marakkan mathramayi oru kavitha ?

sageer

Submitted by Jacob (not verified) on Sat, 2008-04-19 21:08.

Aavishkaram kondu fascisathe tholpikkunnu..?

Craft collaam