തര്‍ജ്ജനി

ടി.പി. വിനോദ്

ഇ-മെയില്‍:tpvinod1979@yahoo.co.in

വെബ്: ലാപുട

Visit Home Page ...

കവിത

വകയിലൊരു വേണ്ടപ്പെടല്‍

ഓര്‍മ്മവരുമ്പോള്‍
പറയാമെന്ന് പറഞ്ഞത്
ഓര്‍ക്കുന്നുണ്ടാവുമല്ലോ?

ഓര്‍മ്മവന്നപ്പോഴാണ്
മനസ്സിലായത് ;
അങ്ങനെയിങ്ങനെയൊന്നും
മറന്നുപോവില്ലെന്ന്.

പറയാനുള്ളതിന്റെ
ഇങ്ങേയറ്റം തൊട്ട്
ചുരുളുനിവരുന്നുണ്ട്

വകയിലൊരു വേണ്ടപ്പെടല്‍

ഒരുപാട് പണ്ടത്തെ
ഒരു കാറ്റിന്
ഇപ്പോഴത്തെ
പൊടിയോടുള്ളതുപോലെ.

Subscribe Tharjani |
Submitted by saljo (not verified) on Sun, 2008-04-13 16:33.

എങ്ങനെ ഞാന്‍ വായിക്കവേണ്ടെന്ന് വയ്ക്കും!
ആന്തരാര്‍ത്ഥങ്ങള്‍ക്കൊണ്ട് സമ്പുഷ്ടം....

Submitted by bindu krishnan (not verified) on Mon, 2008-05-19 09:06.

valare ishtappettu.othukkathinte soundaryam