തര്‍ജ്ജനി

എം.എം.സോമശേഖരന്‍

ഏനൊത്തൂര്‍,
ചോറോട്,
വടകര

About

സി.പി.ഐ(എം.എല്‍), റെഡ് ഫ്‌ളാഗ് എന്നിവയുടെ കേന്ദ്ര - സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സോമശേഖരന്‍ കലാലയവിദ്യാഭ്യാസ കാലത്ത് ഒരു കവിയായാണ് അറിയപ്പെട്ടത്. മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍, മടപ്പള്ളി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരിക്കെ 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി ഒളിവില്‍ പോയി. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടു വര്‍ഷക്കാലം പോലീസ് കസ്റ്റഡിയിലും ജയിലിലും വിചാരണത്തടവുകാരനായിരുന്നു. ഇപ്പോള്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് വിരമിച്ച് സാംസ്കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പോടെ മലയാളസാഹിത്യചരിത്രത്തില്‍ ഗവേഷണം ചെയ്യുന്നു.

Books

ആസ്വാദനത്തിന്റെ മാനങ്ങള്‍, കേരളത്തിലെ കാര്‍ഷികഘടന: ഒരു പഠനം; സോഷ്യലിസം, തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം, പെരിസ്ട്രോയിക്ക; ഹിന്ദുരാഷ്ട്രവാദം - രാജ്യദ്രോഹത്തിന്റെ പ്രത്യയശാസ്ത്രം; കേരളത്തിലെ പ്രത്യുല്പാദന ബന്ധങ്ങള്‍; മാര്‍ക്‌സിലേക്കുള്ള വഴികള്‍ തുടങ്ങിയവ കൃതികള്‍.

Article Archive