തര്‍ജ്ജനി

മുഖമൊഴി

കുടിയിറക്കപ്പെടുന്ന മലയാളി

വികസനത്തിന്റെ പുതിയ വേദാന്തങ്ങള്‍ കേള്‍ക്കാറായിരിക്കുന്നു. അരിശം മൂത്ത ഒരു മന്ത്രി പറഞ്ഞത് തെങ്ങിന്റെ മണ്ടയില്‍ വ്യവസായം തുടങ്ങാനാവില്ലെന്നാണ്. ആരോടാണ് ഈ സചിവോത്തമന്‍ അരിശപ്പെടുന്നത്? തന്നോട് തന്നെയോ അതോ തന്നെ ഈ സിംഹാസനത്തില്‍ അവരോധിച്ച സമ്മതിദായകരായ പൗരജനത്തോടോ? ഇത്തരം വൈകാരികപ്രകടനങ്ങള്‍ നീതീകരിക്കാവുന്ന ജനാധിപത്യമര്യാദ തന്നെയോ? പൗരജനത്തോട് അരിശപ്പെട്ട് നടപ്പില്‍ വരുത്തുന്നതാണ് വികസനം എന്ന അവസ്ഥ കൗതുകകരം തന്നെ. വികസനം എന്നാല്‍ എന്തെന്നും ഇത് ആരെ ലക്ഷ്യമാക്കുന്നുവെന്നും ആലോചിക്കുവാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു.

കേരളത്തിന്റെ വികസനമാതൃകയെക്കുറിച്ചുള്ള വലിയ സൈദ്ധാന്തികപഠനങ്ങള്‍ അക്കാദമിക്കുകള്‍ നടത്തിയിട്ടുണ്ട്. അതിനെക്കുറിച്ച് ഊറ്റം കൊണ്ട് രാഷ്ട്രീയ നേതാക്കള്‍ പഴയ ബഷീര്‍കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം ‘അത് ഞമ്മളാ‘ എന്ന അവകാശവാദവുമായി നടക്കുന്ന പഴയ ഫലിതത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. ഇത് രോഷപ്രകടനത്തിന്റെയും അരിശപ്പെടലിന്റെയും കാലമാണ്. ജനങ്ങള്‍ക്ക് ദുരിതം നല്കുകയും ആരോ സമ്പന്നത കൈവരിക്കുകയും ചെയ്യുന്ന പ്രവത്തനമാണ് വികസനം എന്ന ഒരു ആശയം ഇതിനു പിറകിലെ പ്രത്യയശാസ്ത്രഭൂമികയായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഓരോ ഇഞ്ച് ഭൂമിയും വികസനത്തിന്റെ ഈ പുതുയുഗത്തില്‍ പൊന്നും വിലയുള്ളതായി മാറുന്നു. ലാന്റ് മാഫിയ എന്ന പുതിയ ഒരു സംജ്ഞ ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ നിരന്തരമായി പരാമര്‍ശിക്കപ്പെടുന്നു. തീരപ്രദേശം, നഗരഭൂമി, മലഞ്ചെരിവുകള്‍ എന്നിവയെല്ലാം ഇങ്ങനെ മൂല്യം വര്‍ദ്ധിച്ച വസ്തുക്കളായിക്കഴിഞ്ഞിരിക്കുന്നു. മലയാളിയുടെ ജീവിതം ഇനി മണ്ണില്‍ പാര്‍പ്പിടം പണിത് ജീവിക്കുക എന്ന അവസ്ഥയില്‍ നിന്ന് മാറി ഫ്‌ളാറ്റുകളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ പരിമിതപ്പെടുന്ന ഘട്ടത്തിലേക്ക് കടക്കുകയാണ്.

വികസത്തിന്റെ ഏറ്റവും വലിയ കുതിപ്പുകള്‍ പ്രകടമാക്കിയ കൊച്ചിനഗരം ശുദ്ധവായുവോ മലിനമല്ലാത്ത വെള്ളമോ ഇല്ലാത്ത ഒരു ഇടമായിക്കഴിഞ്ഞു. സ്വപ്‌നത്തില്‍ പോലും സങ്കല്പിച്ചിരിക്കാന്‍ ഇടയില്ലാത്ത ഒരു വില പറഞ്ഞ് ഇടത്തരക്കാരന്റെയും പാവപ്പെട്ടവനേയും സമീപിക്കുന്ന കെട്ടിടനിര്‍മ്മാതാക്കള്‍ വികസനത്തിന്റെ സാര്‍ത്ഥവാഹകസംഘത്തിന്റെ ഭാഗമാണ്. മോഹിപ്പിക്കുന്ന വിലയില്‍ തന്റെ മണ്ണ് കൈമാറാന്‍ പ്രേരിപ്പിക്കുന്ന ഇവര്‍, പടുത്തുയര്‍ത്തുന്ന വന്‍കെട്ടിടത്തിനു മുമ്പില്‍ വരാനിരിക്കുന്ന നാളുകളില്‍ വിനയാന്വിതമായിപ്പോകുന്ന ജീവിതങ്ങള്‍, ഒരു തുണ്ട് ഭൂമിക്കായി അപരിചിതദേശങ്ങളിലേക്ക് ചേക്കേറാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഭൂരഹിതരായ ആദിവാസികളുടെ കഥയുമായി ഇതിനെ ചേര്‍ത്തുവെച്ച് വായിക്കുക. വയനാട്ടില്‍ പരമ്പരാഗതജീവിത സാഹചര്യങ്ങളില്‍‌ നിന്ന് കൗശലക്കാരുടെ തന്ത്രങ്ങളാല്‍ ആട്ടിയോടിക്കപ്പെട്ട ആദിവാസികള്‍. നമ്മുടെ ഭരണഘടനയും ഭരണകൂടവും നിയമപുസ്തകങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ഉറപ്പുനല്കുന്ന ഒരു സംരക്ഷണവും ലഭിക്കാതെ പുറത്താക്കപ്പെട്ടവര്‍, ഈ ആദിവാസികള്‍. നിരക്ഷരതയും അസംഘടിതാവസ്ഥയും കാരണം ചെറുത്തു നില്പോ വാഗ്ദാനം ചെയ്യപ്പെട്ട പരിരക്ഷയോ ലഭിക്കാതെ പോയ ഈ ആദിവാസികള്‍ പിന്നീടൊരിക്കല്‍ നിയമവ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന പരിരക്ഷയ്ക്കു വേണ്ടി ആവശ്യപ്പെടുകയും സംഘടിക്കുകയും ചെയ്തു. അന്ന് നമ്മുടെ ഭരണാധികാരികള്‍ നിയമവിരുദ്ധമായ ഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് സംരക്ഷണം നല്കുകയും ആദിവാസികള്‍ക്ക് പകരം ഭൂമി നല്കാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. ഇതിന്റെ യുക്തിയാണ് സി. കെ. ജാനുവെന്ന ആദിവാസിപ്രവര്‍ത്തക ചോദ്യം ചെയ്യുന്നത്. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി കിട്ടാതെ വന്നപ്പോള്‍ സമരം ചെയ്യാനും മുത്തങ്ങയില്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടുകയും ചെയ്തു. അവരെ സായുധരായ പോലീസുകാരാണ് നേരിട്ടത്. ഗോത്രനിഷ്കളങ്കതയാല്‍ അമ്പും വില്ലുമായി ചെറുത്തുനില്പ് നടത്തിയ ആദിവാസികളെ നിറതോക്കുകളുമായാണ് പോലീസ് നേരിട്ടത്. നീതിനടത്തിപ്പിന്റെ ഈ കൃത്യത പിന്നീട് നമ്മള്‍ എവിടെയൊക്കെ കണ്ടിട്ടുണ്ട് ? മറ്റെവിടെയും ഉണ്ടായില്ലെങ്കില്‍ എന്തുകൊണ്ട് ? മൂന്നാറില്‍ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയിലാണ് നമ്മുടെ ഭരണസാരഥികളുടെ പാര്‍ട്ടിയാപ്പീസുകള്‍ തന്നെ കൈയ്യേറ്റഭൂമിയിലാണ് എന്ന് നാം അറിയുന്നത്. മാത്രമല്ല പാര്‍ട്ടിയാപ്പീസ് കെട്ടിടത്തിന്റെ വലിയഭാഗം റിസോര്‍ട്ടാണ് എന്ന കൗതുകകരമായ വിപ്ലവമാതൃകയും നാം കണ്ടു. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ചെന്നവരെ സംഘബലം കൊണ്ടും രാഷ്ട്രീയാധികാരം കൊണ്ടും നിരായുധരാക്കുന്നതും പരാജയപ്പെടുത്തുന്നതും ഒരു റിയാലിറ്റി ഷോയായി നമ്മള്‍ കണ്ടു. കൈയ്യേറ്റക്കാരന്‍ കാര്യക്കാരനാകുന്ന ഈ രാഷ്ട്രീയവൈകൃതത്തിന്റെ ആവര്‍ത്തനത്തിന് നാം നിരന്തരം സാക്ഷികളാകേണ്ടി വരുന്നു.

ആദിവാസികളുടെ നിരക്ഷരതയും അസംഘടിതാവസ്ഥയുമാണ് അവരെ സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെടുന്നതിന് വഴിയൊരുക്കിയതെങ്കില്‍ സാക്ഷരകേരളത്തിലെ പ്രബുദ്ധരാണ് നഗരങ്ങളില്‍ വികസനത്തിന്റെ രഥോത്സവത്തിന് വഴിമാറിക്കൊടുക്കേണ്ടിവന്ന് പുറത്താക്കപ്പെടുന്നത്. ഒഴിഞ്ഞു പോകാന്‍ വിസമ്മതിക്കുന്നവന്റെ ഇത്തിരി മണ്ണിനു ചുറ്റും മണ്ണിട്ടുയര്‍ത്തിയോ മണ്ണ് കുഴിച്ചു മാറ്റിയോ നിര്‍മ്മാണം നടക്കുമ്പോള്‍ ഭദ്രത നഷ്ടപ്പെടുന്ന തന്റെ കിടപ്പാടം കയ്യൊഴിയുകല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും കാണില്ല. സ്വന്തം മണ്ണില്‍ നിന്നും പുറം തള്ളപ്പെടുന്ന ഇത്തരക്കാരില്‍ ഭൂരിഭാഗവും നഗരത്തില്‍ പലതരം പണികള്‍ ചെയ്ത് ജീവിതം പുലര്‍ത്തുന്നവരാണ്. തൊഴിലും കിടപ്പാടവും ഉപേക്ഷിച്ച് പുതിയ ഒരിടം തേടാന്‍ വിധിക്കപ്പെട്ടവര്‍ നാളെ എന്താണ് ആയിത്തീരുക എന്ന് ആലോചിക്കാന്‍ വികസനസൈദ്ധാന്തികര്‍ മെനക്കെടാറില്ലല്ലോ.

ഗള്‍ഫ് നാടുകളിലും അമേരിക്കയിലും മറ്റും പണിയെടുത്തു മലയാളികള്‍ നേടുന്ന കാശ് ഒഴുകിയെത്തി ഉണ്ടാക്കിയ സമ്പന്നതയാണ് കേരളത്തിന്റെ നിലനില്പിന്ന് ആധാരം. ഒരു നാള്‍ ഈ ഒഴുക്ക് തളര്‍ന്നാല്‍ അന്ന് കേരളം തകരും. ഭക്ഷണമോ ജീവസന്ധാരണത്തിന് ആവശ്യമായത് എന്തെങ്കിലും സ്വന്തമായി ഉണ്ടാക്കാത്ത ഈ ജനതയുടെ നായകന്മാര്‍ നമ്മുക്ക് ചേര്‍ന്നവര്‍ തന്നെ. അരിയില്ലെങ്കിലെന്ത്, രണ്ട് കോഴിമുട്ടയും ഒരു ഗ്ലാസ്സ് പശുവിന്‍ പാലും പോരേ എന്ന് ചോദിച്ച മന്ത്രിപുംഗവന്‍ മറീ അന്ത്വാനേത്തിന്റെ വംശത്തില്‍ പെട്ടവന്‍ തന്നെ. ഇയാള്‍ തന്നെ പശുവിന്‍ പാല്‍ ഇറക്കുമതി ചെയ്യാന്‍ തമിഴന്റെയും കര്‍ണ്ണാടകക്കാരന്റേയും എന്തിന് മഹാരാഷ്ട്രക്കാരന്റെയും മുമ്പില്‍ പിച്ചക്കുമ്പിളുമായി പോയി നിന്നത് ഇക്കഴിഞ്ഞ ദിവസത്തെ തമാശകളിലൊന്നാണ്. വേദനിക്കുന്നവന്റെയും പാവപ്പെട്ടവന്റെയും പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന ഈ മറീ അന്ത്വനേത്തിന്റെ വംശക്കാരന്‍ ഈ നാട്ടില്‍ തലയും ഉയര്‍ത്തി നടക്കുന്നുവെന്നത് കേരളീയരുടെ രാഷ്ട്രീയപ്രബുദ്ധതയുടെ ഗുണനിലവാരം എന്തെന്ന് വ്യക്തമാക്കുന്നുണ്ട്.

വികസനവും വ്യവസായവും എവിടെ എങ്ങനെയാണ് വരിക എന്ന പുതിയ സിദ്ധാന്തം അവതരിപ്പിക്കുന്ന മന്ത്രിസത്തമന്‍ തൊഴിലാളി സംഘടനാനേതാവായി രാഷ്ട്രീയം നടത്തുന്നയാളാണ്. ഭൂമിയിടപാടില്‍ പിന്നാമ്പുറത്തെ കോടികളുടെ കണക്ക് പരസ്യമായ രഹസ്യമാണ്. ലോട്ടറിക്കാരനും ചിട്ടിക്കമ്പനിക്കാരനും കൈക്കൂലി കൊടുക്കുന്നത് കോടികളാണ്. കേരളത്തിന്റെ കോഴനിലവാരത്തില്‍ കൈവരിക്കാനായ വികാസത്തിന്റേയും വളര്‍ച്ചയുടേയും ഈ തിളങ്ങുന്ന ചിത്രം മറ്റേത് മേഖലയെക്കാളും രാഷ്ട്രീയം അഭിലഷണീയമായ മേഖലയാക്കി മാറ്റിയിട്ടുണ്ട്. താലൂക്ക് തലത്തിലുള്ള നേതാക്കന്മാരുടെ പോലും പണമിടപാടിന്റെ നിലവാരത്തില്‍ ഉണ്ടായ കോടീശ്വരത്വം പുതിയ വികസനരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രനവീകരണത്തിന് വഴിയൊറുക്കിയിട്ടുണ്ട്. കേരളത്തിലെ ഭൂപരിഷ്കരണവും അതിന്റെ ഭാഗമായ നിയമങ്ങളും കാലഹരണപ്പെട്ടതാണ് എന്ന സിദ്ധാന്തം ഇത് വ്യക്തമാക്കുന്നു. സ്വന്തം പ്രത്യയശാസ്ത്രം പോലും ഉപേക്ഷിച്ച് ഉപാസിക്കുന്ന ഈ വികസനമന്ത്രം ആര്‍ക്കാണ് മോക്ഷം നല്കുക?

പഠിച്ചവര്‍ക്ക് പണിയില്ലാത്ത കേരളത്തില്‍ നിന്ന് പുറംനാട്ടില്‍ പോയി ഉപജീവനം കഴിക്കാന്‍ വിധിക്കപ്പെട്ടവനാണ് മലയാളി. അത് അറേബ്യയിലെ മരുഭൂമിയാകാം. അമേരിക്കയിലെ കൊടുംശൈത്യമുള്ള ഇടങ്ങളാകാം. പ്രവാസിയാകാന്‍ വിധിക്കപ്പെട്ട ഒരു ജനത എന്നു മലയാളിയെ സാമാന്യവത്കരിച്ച് പറഞ്ഞാല്‍ പോലും തെറ്റില്ല. ആരൂഢം ഇല്ലാത്ത ഇസ്രായേല്‍ ജനതയെപ്പോലെ പ്രവാസത്തിന്റെ വിധിയുമായിക്കഴിയുന്ന ഒരു ജനത. അവര്‍ക്ക് ആരൂഢം തീര്‍ക്കാന്‍ ഒരു ദാവീദ് രാജാവ് വരാനില്ല. ഗോലിയാത്ത് ഒന്നല്ല പതിനായിരമാണ്. ഈ ഗോലിയാത്തുമാരുടെ കാലത്ത് നാം വികസനത്തിന്റെ രഥോത്സവത്തിന് വഴിമാറിക്കൊടുക്കാന്‍ വിധിക്കപ്പെട്ടവരാണ്.

Subscribe Tharjani |
Submitted by Kuriakose (not verified) on Mon, 2008-02-11 03:02.

I am surprised to see this knee jerk response to some comments made by a politician. In order to improve the quality of life of our people , they should have a job and also they need a decent wage or salary. The only way to do this starting new industries which will bring new jobs. If we are able to make value added products like canned fruits and vegetables , our farmers will get a reasonable price for their agricultural products. In this very competitive world we cannot stick to the same old concept of socialism. I dont think much of the people who talk about socialism understands the meaning of socialism.

I always felt that most trade unions does not know the meaning of socialism

I have seen a recent report saying that paddy cultivation is markedly reduced in kerala. One way to improve paddy cultivation is to allow people to use machineries for harvesting and processing paddy. ( We have seen in the past that trade unions blocking the use of processing mechines in this field - it was like the final nail to the coffin of paddy cultivation). If farmers cannot get workers from kerala itself, farmers should be allowed to bring people from poor states like tamil nadu. Teach trade unions socialisam and let them allow any citizen to work in the field. And also make necessary laws to levy tax if cultivable lands are kept uncultivated . For example , if one acre of cultivable paddy field is kept uncultivated, then the owner should be levied a tax as fine of 2000 RS, if he cannot produce any evidence of local trade unions preventing he himself or his preffered worker to work in the field.

Lands need to be taken up for industry for the over all development of the state, but they should be provided with appropriate compensation for their re location and associated difficulties. We should aim to improve the quality of each and every person. In this industrialised world if we stick to old and non contemeprory principles , we wont be able to stand against the other fast growing nations. I recommend the authors of this article to read two books:
1)Socialism - A very short introduction by Michael Newman
2)Capitalism - A very Short introduction by James Fulcher

Each and every person in our country has a contitutional right to work. Do you think this dirty trade unions allow a new person to work in their areas. Can you able to start working as a loading worker with out permission of any trade union?
Most of the progress in kerala is broght by the communist government by land reform act and promoting universal education . But the recent leaders are so incapable of making sensible changes in the working priciples to improve the quality of life of poor people.

Price of the property is gone sky high, which made me to remember the vanilla cultivation. I have no doubts the current price of land in ernakulam district is too inflated and un sustainable. This has happened in other countries like North America and Europe and people now started to feel the heat of the reality. As a result mighty Americal economy crashed and engulfed by recession and Euprpe is in the door steps of recession. The prices will definetly come down in Ernakulam district.

..and I am worried about the inevitable: A crash in flat /construction industry and many thousand loosing there money like Manchiayam krishi and adu krishi in the past.