തര്‍ജ്ജനി

കഥ

അഞ്ച് മിനിക്കഥകള്‍‌

  1. ചതിക്കപ്പെട്ട ദേവദാസി
  2. "വാ കീറിയവന്‍‌ തീനും തരും" കൂലിയായി ചെമ്പരത്തിപ്പൂവെടുത്ത് ചെവിയില്‍‌ ചൂടിച്ച് അപ്രത്യക്ഷനായി.

  3. വഴിയിലേക്ക് വീണവള്‍‌
  4. കണ്ണുകള്‍‌‌ അന്ധനിളക്കി. കാതുകള്‍‌ ഊമയൊരുത്തനെടുത്തു. ക്യാന്സറുപിടിച്ചില്ലാതായ ഭാര്യക്കുവേണ്ടി 'പതിവ്രതന്‍‌ മുല കടിച്ചു കൊണ്ടു പോയി. ഒടുക്കം കിടന്ന ചോരപുരണ്ട തുണിക്കഷ്ണങ്ങള്‍‌ ഒരു തള്ളകാക്ക വിലയിട്ടെടുത്തു.

  5. തീര്ത്ഥം
  6. കരിയിലയുടെ ജഢം മുങ്ങിമരിച്ച നിലയില്‍‌ ഗംഗാതീരത്ത് കണ്ടെത്തിയത്രെ! സംശയിക്കുന്ന മണ്ണാംകട്ടയെ കിട്ടിയതുമില്ല!!

  7. നഗരം
  8. കന്നിമാസത്തെ കലണ്ടറില്‍‌ നിന്നൊഴിവാക്കുക എന്ന തീരുമാനത്തോടെ ജനസംഖ്യാനിയന്ത്രണ ചര്ച്ച വഴി തീര്ന്നു.

  9. ആണ്‍‌വേശ്യ
  10. പാഴാണെന്ന് സര്‍‌വ്വരും പറയുമ്പോഴും സ്ത്രീകള്ക്ക് പ്രണയമായിരുന്നു. കാലിലൂടെ ഇഴഞ്ഞ് ഉടലാകെ വരിഞ്ഞ് കൈകളിലമര്ത്തി കുടിച്ചുകുടിച്ച് ആകെ ശുഷ്കിച്ചുനില്‍ക്കുമ്പോഴാണ്, നടൊട്ടുക്കുള്ള ആണ്പട്ടികള്‍‌ ഇരകളെ കിട്ടാഞ്ഞും കിട്ടിയവര്‍‌ അവര്ക്കുള്ള അടയാളമായും എന്നെ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഡോക്ടര്മാരുടെ സംഘം വന്ന് എയ്ഡ്സ് രോഗികളുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുന്നു: 'ശീമക്കൊന്ന, വയസ്സ് 35'.

സുജിത്.ജെ
എസ്-36, രണ്ടാംനില
റവന്യുടവര്,
കോതമംഗലം:686691
ഫോണ്‍‌:9846067301
Subscribe Tharjani |