തര്‍ജ്ജനി

കഥ

മൂന്ന് കഥകള്‍‌

 1. ഡ്യൂപ്ലിക്കേറ്റ്
 2. എന്റെ ഹൃദയം വാങ്ങി സഞ്ചിയിലിട്ട്‌ അവളുടെ ഹൃദയം എനിക്ക്‌ തന്ന്‌ നടന്ന്‌ നീങ്ങി കുറച്ചു കഴിഞ്ഞ്‌ മറ്റൊരാളുടെ അടുത്ത്‌ അവളുടെ ഹൃദയം കണ്ടപ്പോഴാണ്‌ അവളെനിക്ക്‌ തന്നത്‌ ഡ്യൂപ്ലിക്കേറ്റായിരുന്നു എന്ന്‌ മനസ്സിലായത്‌.

 3. അകാല മരണം.
 4. ഒരു ബക്കറ്റ്‌ വെള്ളത്തില്‍ കിടന്ന്‌ പിടയുന്ന ഉറുമ്പ്‌ ആ ജീവിസ്നേഹിയുടെ കണ്ണില്‍പ്പെട്ടു. ഉടനെ അയാള്‍ കാപ്പില്‍ അല്‍പം വെള്ളത്തോടൊപ്പം ഉറുമ്പിനേയും കോരി പുറത്തെ കല്ലിലേക്കൊഴിച്ചു. പെട്ടന്നുള്ള വീഴ്ചയില്‍ കല്ലില്‍ തലയടിച്ച ഉറുമ്പ്‌ മരിച്ചു.

 5. കുതിപ്പ്‌
 6. കൂടിക്കാഴ്ചയ്ക്കായി ഹോട്ടലില്‍ കാത്തിരുന്ന്‌ മടുത്തപ്പോള്‍ കാമുകി അയാളെ ഫോണില്‍ വിളിച്ചു.

  ചേട്ടാ എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു. "നിങ്ങളെവിടെത്തി?"

  "ഒരഞ്ചു മിനിറ്റ്‌ ഞാനിതാ എത്താറായി..."

  എന്നു പറഞ്ഞതും അയാളുടെ ബൈക്ക്‌ എതിരെ വന്ന ഒരു കെ.എസ്‌.ആര്‍.ടി.സി. ബസ്സിന്റെ അടിയിലേക്ക്‌ കുതിച്ചു.

മുഹമ്മദ്‌ ഷാഫി
നെടുമ്പാല
Subscribe Tharjani |