തര്‍ജ്ജനി

നൌഷാദ് പത്തനാപുരം

ലൌസെയില്‍
അലയമണ്‍(പി.ഒ)
കൈതാടി
അഞ്ചല്‍ - 691320
ഫോണ്‍: 9447255803

Visit Home Page ...

കവിത

ബ്രാന്‍‌ഡ് അംബാസിഡര്‍

സീന്‍-1

കിഴക്ക്
വെള്ളകീറുന്നേയുള്ളൂ‍
കൂടം
ഒരുങ്ങിക്കഴിഞ്ഞു
പാറകള്‍
പൊട്ടിക്കീറി
വിയര്‍പ്പ്
ചാലിട്ടൊഴുകി
ഉടല്‍
മറ്റൊരു കടലായി

സീന്‍-2

ഒറ്റക്കടലിലും
അലിയാത്തകുടിയില്‍
ദാഹത്തോടെ
ഉപ്പുപരലുകള്‍
പണിത്തോര്‍ത്തിന്റെ
പല്ലക്കില്‍ കയറി
അരിവരുന്നതും കാത്ത്
കഞ്ഞിക്കലം
അടുപ്പിലിരുന്നുറങ്ങിപ്പോകുന്നു.

സീന്‍-3

ടക്കിസു വിട്ടപ്പോള്‍
ആകശം നിറഞ്ഞ
അതേനായകന്‍
മടിശ്ശീലക്കനത്തിലേയ്ക്ക്
“വൈകിട്ടെന്താപരിപാടിയെന്ന്”
കണ്ണിറിക്കുന്നു

സീന്‍-4

പടിഞ്ഞാറ്
പണിത്തോര്‍ത്തും
ഉടുമുണ്ടും
തലയിലുടുത്തവന്‍
കൂടമില്ലാതെ
വീട്ടിലേക്കെത്തുന്നു
ഇരുട്ട്കീറുന്നു

Subscribe Tharjani |