തര്‍ജ്ജനി

മുഹമ്മദ് ശിഹാബ്

പി.ബി.നമ്പര്‍.180
ജിദ്ദ, 21411,
സൗദി അറേബ്യ.

ഇ-മെയില്‍: shiyan.shihab@gmail.com

Visit Home Page ...

കവിത

ശാന്തസമുദ്രം.

ആഴിക്കടിയില്‍
മുത്തുതിരഞ്ഞവര്‍
പവിഴപ്പുറ്റില്‍
കൊളുത്തിക്കീറി
കണ്ണികളറ്റ വലയും
ചില്ലുടഞ്ഞ
തുരുമ്പെടുത്ത
റാന്തല്‍ വിളക്കും
കണ്ടെടുത്തു.
പൊടിമീനുകള്‍
കളിപ്പന്താക്കിയത്
കൊമ്പന്‍ സ്രാവുകള്‍
ദഹിക്കാതെ തുപ്പിയ
തുഴവള്ളക്കാരന്റെ
ഹൃദയമായിരുന്നു.
കാറ്റും,കോളും
ഒട്ടുമുണ്ടായിരുന്നില്ല
ഉന്മാദികള്‍ മട്ടുപ്പാവിലേറി
പറുദീസയുടെ തീരംതേടി
മലയോളം തിരകളുയര്‍ത്തി
ഉല്ലാസ നൗകയൊന്നു
കടന്നുപോയിരുന്നു
കടല്‍
ശാന്തമായിരുന്നു.

Subscribe Tharjani |