തര്‍ജ്ജനി

ഹബീബ

ഫോണ്‍: 00966-2-6738489
ഇ-മെയില്‍: habeebamongam@yahoo.com

Visit Home Page ...

കവിത

കാത്തുകൊള്‍ക നീ..

മകളേ...
കാത്തുകൊള്‍ക നീ..
കെട്ടകാലത്തിന്‍ കരിംഭൂതങ്ങള്‍ മുടിയഴിച്ചാടുന്നു..
മുടിത്തുമ്പില്‍ നിന്നുറ്റിറ്റു വീഴുന്നു ചുടുചോര
ചുററിനും കഴുകന്‍മാര്‍ കാത്തുകാത്തിരിക്കുന്നു.
ചെന്നു ചാടാതെ മുന്നില്‍
ഇതു ചതിക്കാലമല്ലോ?
നീ വ്യക്‌തിയല്ലിവിടെ വെറും രൂപമല്ലോ!
കുടിച്ചുതീര്‍ക്കും നിന്റെ രക്‌തം
കടിച്ചു കീറും നിന്റെ മാംസം
മകളേ.. കാത്തുകൊള്‍ക നീ നിന്നെതന്നെ..
ഇനിയും എനിക്കാവതില്ല
ആയുസ്‌സും കടന്നുപോം.

നീ ശക്‌തിയായ്‌ ഉയിര്‍ത്തെഴുന്നേല്‍ക്കൂ..
വാക്കും നോക്കും രാകി രാകി
ആയുധങ്ങളാക്കൂ..
ഉളളിലെയഗ്‌നി
വിരല്‍ത്തുമ്പിലേയ്‌ക്കു പടര്‍ത്തൂ..
എന്നും ആര്‍ജ്ജവത്തോടെയിരിയ്‌ക്കൂ

കാറ്റിന്‍ ശക്‌തിയാല്‍
കത്തിനിന്ന തിരി കെട്ടുപോയാല്‍
തളരാതെ...
സ്വയം തമസ്‌സായ്‌ മാറാതെ..
തെളിയ്‌ക്ക നീ തിരി വീണ്ടും
തിരി തെളിയ്‌ക്ക നീ വീണ്ടും
കാവലാവില്ല നിനക്കാരുമാരും
ഇതു കലികാലമല്ലോ
മകളേ..കാത്തുകൊള്‍ക നീ നിന്നെത്തന്നെ

Subscribe Tharjani |
Submitted by smith (not verified) on Sun, 2008-02-10 15:59.

Hi Habeba..

I am appreciate your poem ,it is just like reaction to evil force’s that dominating in the society
Am telling that you don’t have any right to write a this poem , because still you are hiding behind the
The wall that man made to dominate on ladies (your dress,and your religion ) , your thinking that it is
A security for you other wise you made to believe like that..

Now the society is driven my forces, here everything will be commodity not ladies even man also..

When a girl is rapped by some one you people are worrying because her virginity is lost, you don’t know virginity is created my man’s philosophy only.., if some kill a girl with out rape you may not feel this much of sadness ,

All attack should have to seen as attack over the humanity , see things totally ……..

And if you are a mother even l can understand your feelings also……, I don’t have any intention to hurt you anyway ,,,,

With love . smith …….

Submitted by Najoos (not verified) on Sun, 2008-02-10 19:23.

വാക്കും നോക്കും രാകി രാകി
ആയുധങ്ങളാക്കൂ..
ഉളളിലെയഗ്‌നി
വിരല്‍ത്തുമ്പിലേയ്‌ക്കു പടര്‍ത്തൂ..
എന്നും ആര്‍ജ്ജവത്തോടെയിരിയ്‌ക്കൂ

വളരെ ശക്തമായ കവിതയാണ്‌.
എഴുത്തിന്റെ വഴിയെ വെട്ടിതെളിക്കുക.

നന്മകള്‍