തര്‍ജ്ജനി

അച്യുതന്‍ കൂടല്ലൂര്‍

Achuthan Kudallur
#III-Firstmain Rd
Workers Estate
Neelangarai
Chennai-41

About

ചിത്രകാരനും എഴുത്തുകാരനുമായ അച്യുതന്‍ കൂടല്ലൂര്‍ 1945 ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ജനിച്ചു. എം.ടി. വാസുദേവന്‍നായരുടെ മാടത്ത് തെക്കെപ്പാട്ട് തറവാട്ടിലെ അംഗം.
ചിത്രകലയിലുള്ള അഭിനിവേശം നിമിത്തം മദിരാശിയിലെത്തി ചോഴമണ്ഡലത്തില്‍ അംഗമായി. നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി.

സാര്‍വ്വലൌകികമായ ഭാവുകത്വത്തെ ലക്ഷ്യം വെക്കുന്നവയാണ് കൂടല്ലൂരിന്റെ ചിത്രങ്ങള്‍. അതിനാല്‍ പ്രാദേശിതയുടെയോ ദേശീയതകളുടെയോ മുദ്രകള്‍ പതിയാത്ത കേവലവും അമൂര്‍ത്തവുമായ ഭാവരൂപതലങ്ങള്‍ സാക്ഷാത്കരിക്കാനാണ് ഇദ്ദേഹം പരിശ്രമിക്കുന്നത്.

Awards

1988ല്‍ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
1982-ല്‍ തമിഴ്‌നാടു ലളിതകലാ അക്കഡമി അവര്‍ഡ്

Article Archive