തര്‍ജ്ജനി

അനിതാ തമ്പി

നീലാംബരി, നെടുമ്പാറ, ഏണിക്കര, കരകുളം പി.ഒ., തിരുവനന്തപുരം- 695 564

Visit Home Page ...

കവിത

കാടുപേക്ഷിച്ച കാറ്റ്

കാടുപേക്ഷിച്ച കാറ്റിനെ
ഞാനെടുക്കും
കരിയിലകള് അനക്കിപ്പഠിക്കാന്
തൊടിയിലൂടെ നടത്തും
വെയില് വിരല് നടത്തും മണ്ണി-
ന്നടിവയര്മഞ്ഞ
കാട്ടിക്കൊടുക്കും.

ഇലകള് തോറും
മൂക്കുമുട്ടി മണക്കും മഴകളില്
അവനോടിക്കളിക്കട്ടെ
ഓരോരോ മണങ്ങളെ-
യുരുട്ടിക്കൊണ്ടോടട്ടെ
തിണ്ണയില്

നിലത്തെല്ലാം വരയ്കട്ടെ
കാട്ടില്ക്കാണാത്ത പടങ്ങളെ....

വീട്ടുകാറ്റായി, മെരുക്കത്തില്
അങ്ങനെ വളര്ന്നാലും
കാടിന്റെ കുഞ്ഞെന്നെ
അമ്മേ എന്നു വിളിക്കുമോ ?
അമ്മിഞ്ഞയ്ക്ക് കരയുമോ ?

Subscribe Tharjani |
Submitted by സനാതനൻ (not verified) on Sun, 2008-10-05 15:33.

ഹാ !!