![]() |
|||||

|
നേരറിയാന്‍ നേരറിവിന്റെ പാതയിലൂടെ നഗ്നപാദനായ് ഞാനലഞ്ഞു. നേരും നെറിയും തിരിച്ചറിയാത്ത പാതയോരത്തെ ചുമരില്‍ ചിതലരിക്കുന്നൊരു ചിത്രം. ചാണകമെഴുതിയ മുറ്റത്ത് കളമെഴുത്തിന്റെയാരവം. വരണ്ട ചുണ്ടിലൂറുമിരുണ്ട പുഞ്ചിരി. കിളിവാതിലിലൂടെയിരുണ്ട |
മുറിയിലേയ്ക്കരിച്ചിറങ്ങും ചെറുകിരണങ്ങളൊരുക്കുന്നു ജീവരാഗം. ഗദ്ഗദം മുറ്റിയിടമുറിഞ്ഞുടഞ്ഞുവീഴും വാക്കുകള്‍ ഇരുളിന്റെ നീലിമയിലേകാന്തമായ് തേങ്ങുന്നു കാണും കിനാക്കളില്‍ കനകം വിരിയിച്ച് സ്വപ്നങ്ങളെ പ്രണയിച്ച് ജീവന്റെ ജീവനെ പരിണയിച്ച് ദിനരാത്രങ്ങളോരോന്നായ് കൊഴിയുന്നു. പ്രകാശ് കളരിക്കല്‍, അല്‍-ഹസ |