തര്‍ജ്ജനി

ടി.പി.വിനോദ്

ഇ-മെയില്‍:tpvinod1979@yahoo.co.in

വെബ്: ലാപുട

Visit Home Page ...

കവിത

വാക്യത്തില്‍ പ്രയോഗിക്കുന്നു

അക്ഷരാര്‍ത്ഥം

അക്ഷരാര്‍ത്ഥത്തില്‍
ഒരു കവിതയെ
കൊന്നുകളയണമെന്ന്
വിചാരിച്ചത്
ഞാനും
എനിക്കറിയുന്ന
ഈ ഭാഷയുമല്ല.

ധ്വനി

ഒന്നും ധ്വനിപ്പിക്കരുതെന്ന്
എന്നോട് തന്നെ
പറയുന്നതില്‍
ഒരു താക്കീതിന്റെ
ധ്വനി വന്നുപോയി.

പോലെ

കാലുറയ്ക്കുള്ളില്‍ കുടുങ്ങിയ
കല്ലുപോലെയാണ്
വാക്കുകളില്‍
അനശ്വരത
ഇടപെടുന്നത്.

Subscribe Tharjani |
Submitted by സന്തോഷ് (not verified) on Tue, 2008-01-01 09:34.

നന്നായിരിയ്ക്കുന്നു