തര്‍ജ്ജനി

സലാം കെ പി

കൂരിപ്പറമ്പില്‍ വീട്,
മൂച്ചിക്കല്‍,
പി ഒ വളാഞ്ചേരി,
മലപ്പുറം - 676 552.

ഫോണ്‍ : 9846751234

Visit Home Page ...

കവിത

കുറുക്കനും കോഴിയും

സ്ഥാനത്തും അസ്ഥാനത്തും
കൂകിത്തെളിയുന്ന ഒരു പൂവന്‍
നമുക്കിടയില്‍.
വെളിച്ചത്തിലേയ്ക്ക്
വിളിച്ചുണര്‍ത്തുക എന്നതില്‍ നിന്ന്
ഇരുളിലേയ്ക്ക്
ഉറക്കിക്കിടത്തുക എന്നായിട്ടുണ്ട്
മെയ്ക്കരുത്തിന്റെ
കൊക്കുകൊണ്ട് കൊത്തിയമര്‍ത്തി
ഏതു പിടയേയും
തന്റെ തന്റെ ചിറകിനടിയില്‍ ഒതുക്കി നിര്‍ത്തും
ഉള്ളില്‍കുരുത്തത്
പുറംചൂടിനാല്‍ വിരിയിച്ചെടുക്കും
കൊഴുപ്പും ധാതുക്കളും ഇടകലര്‍ത്തി
വിപണിയിലിറക്കും
ഓരോ പുലരികളിലേയ്ക്കും
ഇരുളിന്റെ പാടപൊട്ടിച്ച്
ഇത്തിരിവെളിച്ചക്കീറ് ഒഴുക്കിവിടും
വഴിയറിയാതെ തപ്പിത്തടയുമ്പോള്‍
സ്വയം കുറുക്കനായി അവതരിക്കും
വീണ്ടും പഴയപോലെ
ഓരിയിടും
Subscribe Tharjani |