തര്‍ജ്ജനി

സജിത എം. ആര്‍

ഇ-മെയില്‍ sajithamr@gmail.com

Visit Home Page ...

കവിത

കണക്കും കാര്യവും

വരവുചെലവു പുസ്തകത്തിലെവിടെയോ
കളഞ്ഞുപോയെന്റെ ജീവിതം
കണക്കില്‍ ഞാനെന്നും മോശമായിരുന്നു
മനസില്‍ കയറാത്ത അക്കങ്ങള്‍ക്കിടയില്‍
ഞാനമര്‍ന്നു ഞെരിഞ്ഞു
അക്കങ്ങളുടെ രാകിമിനുക്കിയ വായ്ത്തല
അക്ഷരങ്ങളെ കറിക്കഷ്ണങ്ങളാക്കി

വീട് മിനുക്കിത്തുടച്ചുവച്ച് പോകെപോകെ
ഞാനൊരു ഇന്റീരിയര്‍ ഡിസൈനര്‍ ആയേക്കും
കിടക്കവിരികളുടെയും തിരശ്ശീലകളുടെയും സാമ്യവും വ്യത്യാസവും
പൂക്കളും വരകളും അന്വേഷിച്ചും തലപുകച്ചും
ഞാനൊരു മിടുക്കിയാവുന്നുണ്ട്

ഇതിനിടയില്‍ വഴിപിരിയുന്നുണ്ട്
നമ്മുടെ ജീവിത കണക്കുകള്‍

Subscribe Tharjani |
Submitted by najimudin (not verified) on Sun, 2008-04-13 17:53.

കണക്കൂട്ടലുകല്‍ക്കവസാനം ജീവിതം ബാക്കിവെക്കുന്ന കണക്കുകള്‍???
വളരെ നന്നായിരിക്കുന്നു

നന്മകള്‍