തര്‍ജ്ജനി

ഒ. പി. സുരേഷ്

ദേശാഭിമാനി, കോഴിക്കോട് 32

ഫോണ്‍: 09447065129

ഇ-മെയില്‍: opsuresh@gmail.com

Visit Home Page ...

കുട്ടികളാവാതെ മുതിരരുത്

രണ്ടാം വയസ്സില്‍
ചെന്നിനായകം കയ്ക്കുമ്പോള്‍
അമ്മയുടെ മുല ഉപേക്ഷിക്കണം.
എഴുത്തിനിരുത്തുമ്പോള്‍
ആശാന്റെ നാരായം കക്കണം.
നാട്ടിലാകെ വികൃതി കാട്ടി നടക്കണം.

മലമുകളില്‍ മഞ്ചാടി മണികള്‍ പെറുക്കി
കൂടെ നടന്ന പെണ്‍കുട്ടി
വയസ്സറിയിക്കുമ്പോള്‍
എന്തിനെന്നറിയാത്ത ഏകാന്തദുഃഖത്തോടെ
ഒറ്റയ്ക്കലയണം
മീശ മുളയ്ക്കുമ്പോള്‍
കുളക്കടവുകളില്‍ തല പൂഴ്ത്തണം
സ്കൂളില്‍ പഠിപ്പിക്കുന്നവളേയും
കോളേജില്‍
കൂടെപ്പഠിപ്പിക്കുന്നവളേയും
കാമിക്കണം
ചങ്ങമ്പുഴ കവിത വായിക്കണം.

കൂടെപ്പിറന്നവന്റെ ചോര ചവിട്ടിയാലും
കാലിടറാതെ ജാഥ നയിക്കണം.
യോദ്ധാക്കളെയും ബലിയാടുകളെയും
സ്വപ്നം കാണണം.

ഒടുവില്‍, കൊടി പിടിക്കാന്‍ വന്ന
അടിയാത്തിപ്പെണ്ണിന്റെ മാനം കവര്‍ന്ന നേതാവിനെ
പുലയാടി മകനെന്ന് വിളിക്കണം.

കുട്ടികളാവാതെ മുതിരരുത്
പരിണമിച്ചവന്‍
മരച്ചില്ലയില്‍ തന്നെ വസിക്കയുമരുത്

Subscribe Tharjani |
Submitted by കെ.പി.സുകുമാരന്‍ (not verified) on Tue, 2008-01-01 09:42.

“ കുട്ടികളാവാതെ മുതിരരുത്
പരിണമിച്ചവന്‍
മരച്ചില്ലയില്‍ തന്നെ വസിക്കയുമരുത് “
വളരെ നന്നായിട്ടുണ്ട് സുരേഷ് ...
ആശംസകള്‍ !

Submitted by വിഷ്ണുപ്രസാദ് (not verified) on Wed, 2008-01-02 21:45.

കവിത മനോഹരം.
അഭിനന്ദനങ്ങള്‍...

Submitted by Santhosh (not verified) on Fri, 2008-01-04 22:42.

Nice one...
Santhosh

Submitted by kuriakose (not verified) on Wed, 2008-01-30 03:31.

really nice poem